Skip to main content

ചിറ്റൂരില്‍ കായിക മേഖലയ്ക്കായി 24 കോടി രൂപ  ചെലവഴിച്ചു: മന്ത്രി കെ.കൃഷ്ണൻ കുട്ടി

 

 

പെരുമാട്ടി ഗ്രാമപഞ്ചായത്ത് ഇൻഡോർ സ്റ്റേഡിയം നിർമ്മാണാദ്ഘാടനം മന്ത്രി കെ കൃഷ്ണൻകുട്ടി നിർവഹിച്ചു.

ചിറ്റൂര്‍ മണ്ഡലത്തില്‍ കായിക മേഖലയിലെ വികസനത്തിനായി കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ  24 കോടി രൂപ ചെലവഴിച്ചതായി വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. പെരുമാട്ടി ഗ്രാമപഞ്ചായത്ത് ഇൻഡോർ സ്റ്റേഡിയം നിർമ്മാണാദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ചിറ്റൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ സ്റ്റേഡിയത്തിന്  അഞ്ചു കോടി രൂപ,  പെരുമാട്ടി ഇൻഡോർ സ്റ്റേഡിയം 2കോടി, ദേവീ നഗർ ജിംനേഷ്യം  21 ലക്ഷം,  തത്തമംഗലം ജിംനേഷ്യം 1 കോടി, കോഴിപ്പാറ 'ഹെൽത്തി കിഡ്സ്'  സ്കീം   14 ലക്ഷം,  ചിറ്റൂർ ഗവൺമെന്റ് കോളേജ് സ്പോർട്സ് കോംപ്ലക്സ് 15 കോടി എന്നിങ്ങനെയാണ് വകയിരുത്തിയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.  മണ്ഡലത്തിലെ വിദ്യാഭ്യാസ മേഖലയ്ക്കായി 134 കോടി രൂപ ചെലവഴിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വിവിധ മേഖലകളിലായി പെരുമാട്ടി ഗ്രാമപഞ്ചായത്തിൽ മാത്രം 339 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

രണ്ട് കോടി രൂപ വിനിയോഗച്ചു കൊണ്ടാണ് ഇൻഡോർ സ്‌റ്റേഡിയം  നിർമ്മിക്കുന്നത്.  ഗ്രൗണ്ട് ഡെവലപ്മെൻ്റ്, മൾട്ടി പർപ്പസ് ഇൻഡോർ കോർട്ട്, ബോർ വെൽ, അനുബന്ധ ഇലക്ട്രിക്കൽ പ്രവ്യത്തികൾ എന്നീ പ്രവർത്തികളാണ്  ഉൾപ്പെടുത്തിയിട്ടുള്ളത്.
പരിപാടിയില്‍ കെ.എസ്. ഇ. ബി  സ്വതന്ത്ര ഡയറക്ടർ അഡ്വ. വി. മുരുകദാസ് മുഖ്യാതിഥിയായി.
പെരുമാട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ഷീബാ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. എക്‌സിക്യുട്ടീവ് എൻജിനീയർ, എസ്.കെ.എ.എഫ്  എക്സിക്യുട്ടീവ് എന്‍ജിനീയര്‍ എ. പി. എം. മുഹമ്മദ് അഷ്റഫ്  പദ്ധതി വിശദികരണം നടത്തി.
ജില്ലാ പഞ്ചായത്ത് മെമ്പർ മാധുരി പത്മനാഭൻ, ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സരിത , പെരുമാട്ടി ഗ്രാമ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്‌റ്റാൻ്റിങ് കമ്മറ്റി ചെയർമാൻ കെ. സുരേഷ്,  വികസന കാര്യ സ്‌റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഹസീന ബാനു, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴസൺ ഉഷ നന്ദിനി, പെരുമാട്ടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി യു. കാർത്തിക്, മറ്റു മെമ്പർമാർ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

date