Post Category
ആലത്തൂർ ഗ്രാമപഞ്ചായത്തില്‍ വികസന സദസ്സ് സംഘടിപ്പിച്ചു
സംസ്ഥാന സര്‍ക്കാറിന്റെ ആഭിമുഖ്യത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും സംയുക്തമായി സംഘടിപ്പിച്ച വികസന സദസ്സ് ആലത്തൂർ ഗ്രാമപഞ്ചായത്തില്‍ കെ.ഡി പ്രസേനൻ
എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പ്രാദേശികതലത്തില്‍ വികസന ആശയങ്ങള്‍ അവതരിപ്പിക്കുന്നതിനും പൊതുജനാഭിപ്രായം ഉള്‍ക്കൊള്ളുന്നതിനുമായാണ് വികസന സദസ് സംഘടിപ്പിക്കുന്നത്. ഗ്രാമപഞ്ചായത്ത്, നഗരസഭ, കോര്‍പ്പറേഷന്‍ തലങ്ങളിലാണ് വികസന സദസുകള്‍ നടക്കുന്നത്. സംസ്ഥാനതല അവതരണം റിസോഴ്സ് പേഴ്സൺ റഗീഷ് നടത്തി. ആലത്തൂർ യു പ്ലസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.ഷൈനി അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ ചന്ദ്രൻ പരുവയ്ക്കൽ, വാർഡ് അംഗങ്ങൾ, സെക്രട്ടറി കെ.ജി ദിമിത്രോവ്, കുടുംബശ്രീ, ഹരിത കർമ്മസേനാംഗങ്ങൾ, സിഡിഎസുമാർ,ആശാവർക്കർമാർ എന്നിവർ പങ്കെടുത്തു.
date
- Log in to post comments