Skip to main content

ഒറ്റപ്പാലം നഗരസഭയിൽ വികസന സദസ്സ് സംഘടിപ്പിച്ചു

 

സംസ്ഥാന സര്‍ക്കാറിന്റെ ആഭിമുഖ്യത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും സംയുക്തമായി  സംഘടിപ്പിച്ച വികസന സദസ്സ് ഒറ്റപ്പാലം നഗരസഭയിൽ അഡ്വ കെ പ്രേംകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. പ്രാദേശികതലത്തില്‍ വികസന ആശയങ്ങള്‍ അവതരിപ്പിക്കുന്നതിനും പൊതുജനാഭിപ്രായം ഉള്‍ക്കൊള്ളുന്നതിനുമായാണ് വികസന സദസ്സ് സംഘടിപ്പിക്കുന്നത്. ഗ്രാമപഞ്ചായത്ത്, നഗരസഭ, കോര്‍പ്പറേഷന്‍ തലങ്ങളിലാണ് വികസന സദസ്സുകള്‍ നടക്കുന്നത്. ഗോപികാസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ നഗരസഭാ ചെയർപേഴ്സൺ കെ ജാനകി ദേവി അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ കെ രാജേഷ്, സ്ഥിരം സമിതി അധ്യക്ഷരായ സുനീറ മുജീബ്, അബ്ദുൾ നാസർ, ടി ലത നഗരസഭാ സെക്രട്ടി എ എസ് പ്രദീപ് തുടങ്ങി നഗരസഭാഗങ്ങൾ, മറ്റ് ജനപ്രതിനിധികള്‍ ഉള്‍പ്പെടെ വിവിധ മേഖലകളിലെ വിദഗ്ധരും പങ്കെടുത്തു. പരിപാടിയിൽ നഗരസഭയുടെ വികസന പ്രവർത്തനങ്ങളുടെ വീഡിയോ പ്രദർശനവും നടന്നു.

date