Skip to main content

പെരുങ്ങോട്ടുകുറുശ്ശി ഗ്രാമപഞ്ചായത്തില്‍ വികസനസദസ് സംഘടിപ്പിച്ചു

 

പ്രാദേശികതലത്തില്‍ വികസന ആശയങ്ങള്‍ അവതരിപ്പിക്കാനും പൊതുജനാഭിപ്രായം ഉള്‍ക്കൊള്ളാനുമായി പെരിങ്ങോട്ടുകുറുശ്ശി ഗ്രാമപഞ്ചായത്തില്‍ വികസന സദസ്സ് സംഘടിപ്പിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. പെരിങ്ങോട്ടുകുറുശ്ശിയില്‍ സംഘടിപ്പിച്ച വികസന സദസ്സ് കെ.രാധാകൃഷ്ണന്‍ എം.പി ഉദ്ഘാടനം ചെയ്തു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ജീവിതം മെച്ചപ്പെടുത്തുക എന്നതാണ് അധികാര വികേന്ദ്രീകരണത്തിന്റെ ലക്ഷ്യമെന്ന്  ഉദ്ഘാടന പ്രസംഗത്തില്‍ എം.പി പറഞ്ഞു. ജനങ്ങളുടെ പ്രശ്നങ്ങള്‍ മനസിലാക്കിയുള്ള ഇടപെടലുകള്‍ ഗ്രാമപഞ്ചായത്തുകള്‍ വഴി നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

 

സംസ്ഥാന സര്‍ക്കാറിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന വികസനസദസ്സ് ഗ്രാമപഞ്ചായത്ത്, നഗരസഭ, കോര്‍പ്പറേഷന്‍ തലങ്ങളിലാണ് സംഘടിപ്പിക്കുന്നത്.  മന്ത്രിമാര്‍, എംഎല്‍എമാര്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍ ഉള്‍പ്പെടെ വിവിധ മേഖലകളിലെ വിദഗ്ധരും പൊതുജനങ്ങളും ഒക്ടോബര്‍ 22 വരെ നടക്കുന്ന സദസുകളില്‍ പങ്കാളികളാകും.

 

പെരുങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ് കെ.എം കേരളകുമാരി അധ്യക്ഷയായി. എസ്.സി.ഡി.ഒ റിസോഴ്സ് പേഴ്സണ്‍ സുന്ദരന്‍ വിഷയാവതരണം നടത്തി. പെരുങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ.പി പൗലോസ്, മുന്‍ എം.എല്‍.എ യും വാര്‍ഡ് മെമ്പറുമായ എ.വി ഗോപിനാഥന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, ജനപ്രതിനിധികള്‍, മറ്റ് ഉദ്യോഗസ്ഥര്‍, ആശാ വര്‍ക്കര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ഹരിത കര്‍മ്മ സേന അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

date