Skip to main content

താല്‍പര്യപത്രം ക്ഷണിച്ചു

അകത്തേത്തറ ഗ്രാമപഞ്ചായത്തില്‍ അങ്കണവാടിക്കായി മൂന്നുസെന്റ് സ്ഥലം ഗ്രാമപഞ്ചായത്തിന് വിട്ടു നല്‍കുന്നതിന് താല്‍പര്യമുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. വാര്‍ഡ് 17 ഉമ്മിനി പ്രദേശത്താണ് അങ്കണവാടി നിര്‍മ്മിക്കുന്നത്. സര്‍ക്കാര്‍ നിശ്ചയിക്കുന്ന നിരക്കിലായിരിക്കണം സ്ഥലം വിട്ടു നല്‍ക്കേണ്ടത്. താല്പര്യമുള്ളവര്‍ സ്ഥലത്തിന്റെ ഭൂനികുതി അടവാക്കിയ രസീതി, കൈവശാവകാശ സര്‍ട്ടിഫിക്കറ്റ്, തണ്ടപ്പേര്‍ സര്‍ട്ടിഫിക്കറ്റ്, കുടിക്കട സര്‍ട്ടിഫിക്കറ്റ്, ഭൂമി നിലമാണെങ്കില്‍ ആയതിന്റെ തരം മാറ്റിയതിന്റെ രേഖകള്‍ എന്നിവ സഹിതം 10 ദിവസത്തിനകം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ അപേക്ഷ നല്‍കണമെന്ന് സെക്രട്ടറി അറിയിച്ചു.
 

date