Skip to main content

'സിനിമാ നൊസ്സ്' ഫിലിം ഫെസ്റ്റിവെല്‍ ബുധനാഴ്ച (ഒക്ടോബര്‍ 15) തുടങ്ങും

ലോക മാനസികാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമിയും, മാനസികാരോഗ്യ പരിചരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 'ദ ബാനിയന്‍' എന്ന സന്നദ്ധ സംഘടനയും സംയുക്തമായി ത്രിദിന ചലച്ചിത്രോത്സവം സംഘടിപ്പിക്കുന്നു.

ഒക്ടോബര്‍ 15-ന് ബുധനാഴ്ച്ച മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമിയിലെ ടി.എ. റസാക്ക് തിയേറ്ററില്‍ കൊണ്ടോട്ടി നഗരസഭാ ചെയര്‍പേഴ്സണ്‍ സി.എ. നിതാ ഷഹീര്‍  ഉദ്ഘാടനം ചെയ്യും. മാപ്പിളകലാ അക്കാദമി സെക്രട്ടറി ബഷീര്‍ ചുങ്കത്തറ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ നഗരസഭാ വൈസ് ചെയര്‍മാന്‍ അഷ്‌റഫ് മടാന്‍, ദീദി ദാമോദരന്‍, ഡോ. അമ്പു ദുരൈ എന്നിവര്‍ മുഖ്യാതിഥികളായി എത്തും. മൂന്ന് ദിനങ്ങളിലായി നടക്കുന്ന ഫിലിം ഫെസ്റ്റില്‍ മാനസികാരോഗ്യവുമായി ബന്ധപ്പെട്ട അഞ്ച് പ്രധാന സിനിമകള്‍ പ്രദര്‍ശിപ്പിക്കും.

15-ന് രാവിലെ 'ഫര്‍ഹ'(അറബി, ജോര്‍ദ്ദാന്‍) ഉച്ചയ്ക്ക് ശേഷം 'ഹബ്ജി കബ്ജി'(ബംഗാളി, ഇന്ത്യ), 16-ന് രാവിലെ അദൃശ്യജാലകങ്ങള്‍(മലയാളം) ഉച്ചയ്ക്കുശേഷം 'ഫിഫ്റ്റീന്‍ പാര്‍ക്ക് അവന്യു'(ഇംഗ്ലീഷ്, ഇന്ത്യ), 17-ന് ഉച്ചക്ക് ശേഷം 'ഗേള്‍ ഇന്ററപ്റ്റഡ്'(ഇംഗ്ലീഷ്, അമേരിക്ക) എന്നീ സിനിമകള്‍ പ്രദര്‍ശിപ്പിക്കും. പ്രദര്‍ശനത്തിന് ശേഷം നടക്കുന്ന ഓപ്പണ്‍ ഫോറത്തില്‍ ശ്യാപിന്‍ ഭാസ്‌കര്‍, പി.എം. സാലിഹ്, ഡോ. പി. ബിന്‍സി ചാക്കോ, പര്‍സാന മൊയ്തീന്‍, അനു ചന്ദ്ര എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കും. 17-ന് വൈകിട്ട് നാലിന് നടക്കുന്ന സമാപന സെഷനില്‍ വിവിധ സാംസ്‌കാരിക, മാനസികാരോഗ്യ സംഘടനാ പ്രതിനിധികള്‍ പങ്കെടുക്കും.

 

date