Post Category
അപേക്ഷ ക്ഷണിച്ചു
കുടുംബശ്രീ ജില്ലാ മിഷന്‍ നിലമ്പൂര്‍ പട്ടികവര്‍ഗ പ്രത്യേക പദ്ധതിയുമായി ബന്ധപ്പെട്ട് അക്കൗണ്ടന്റ് തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ബി.കോം ബിരുദം,ടാലി. രണ്ട് വര്‍ഷത്തില്‍ കുറയാത്ത അക്കൗണ്ടിങ് പ്രവൃത്തി പരിചയവും മലയാളം ടൈപ്പിങ്ങും അറിഞ്ഞിരിക്കണം. നിലമ്പൂര്‍, കാളികാവ്, വണ്ടൂര്‍, അരീക്കോട് ബ്ലോക്ക് പരിധിയിലുള്ള പട്ടിക വര്‍ഗ വിഭാഗത്തിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണന. പ്രായം 2025 സെപ്റ്റംബര്‍ 30ന് 35 വയസ് കവിയാന്‍ പാടില്ല.
അപേക്ഷകള്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം 18ന് വൈകുന്നേരം അഞ്ചുമണിക്ക് മുന്‍പായി ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍, കുടുംബശ്രീ ജില്ലാ മിഷന്‍, സിവില്‍ സ്റ്റേഷന്‍ മലപ്പുറം 676505 എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ ലഭ്യമാക്കണം. ഫോണ്‍-9747670052.
date
- Log in to post comments