Skip to main content

ലോക മാനസികാരോഗ്യ ദിനം: ജില്ലാ തല ഉദ്ഘാടനവും കലാപരിപാടിയും നടന്നു

ലോക മാനസികാരോഗ്യ ദിനത്തിന്റെ ഭാഗമായി ജില്ലാ തല ഉദ്ഘാടനവും കലാപരിപാടിയും മലപ്പുറം കുന്നുമ്മലില്‍ നടന്നു. ജില്ലാ കലക്ടറുടെ വസതിക്ക് സമീപത്ത് നിന്ന് ആരംഭിച്ച റാലിയോടെയാണ് ചടങ്ങിന് തുടക്കമായത്. ജില്ലാ മെന്റല്‍ ഹെല്‍ത്ത് ലോക മാനസികാരോഗ്യ ദിനം: ജില്ലാ തല ഉദ്ഘാടനവും കലാപരിപാടിയും നടന്നു

ലോക മാനസികാരോഗ്യ ദിനത്തിന്റെ ഭാഗമായി ജില്ലാ തല ഉദ്ഘാടനവും കലാപരിപാടിയും മലപ്പുറം കുന്നുമ്മലില്‍ നടന്നു. ജില്ലാ കലക്ടറുടെ വസതിക്ക് സമീപത്ത് നിന്ന് ആരംഭിച്ച റാലിയോടെയാണ് ചടങ്ങിന് തുടക്കമായത്. ജില്ലാ മെന്റല്‍ ഹെല്‍ത്ത്
നേതൃത്വം നല്‍കിയ പരിപാടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആര്‍. രേണുക ഉദ്ഘാടനം ചെയ്തു. മാനസികാരോഗ്യരംഗം കഴിഞ്ഞ 20 വര്‍ഷം കൊണ്ട് ഏറെ പുരോഗതി നേടിയതായും കമ്യൂണിറ്റി ഹെല്‍ത് പ്രോഗാം, പാലിയേറ്റീവ് പരിചരണം, ജില്ലാ മാനസികാരോഗ്യ പരിപാടി എന്നിവ ഈ രംഗത്തെ വളര്‍ച്ചയ്ക്ക് ഏറെ ഗുണം ചെയ്‌തെന്നും ആര്‍. രേണുക പറഞ്ഞു.

മാനസികാരോഗ്യ പരിചരണവും സാമൂഹ്യ പങ്കാളിത്തവും വിഷയമാക്കിയ ലഘുലേഖയും അവര്‍ പ്രകാശനം ചെയ്തു. പ്രിയദര്‍ശിനി ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ഫ്‌ലാഷ് മോബും അവതരിപ്പിച്ചു. ജില്ലാ മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാം ജില്ലാ കോഡിനേറ്റര്‍ ഡോ. മര്‍വ കുഞ്ഞി, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ടി.എന്‍ അനൂപ്, എജുക്കേഷന്‍, മീഡിയ ഓഫീസര്‍ കെ.പി. സാദിക്കലി, പ്രിയദര്‍ശിനി കോളേജ് പ്രൊഫ. കെ.കെ. നസ്‌റിന്‍, അസി. പ്രൊഫ. എന്‍. കെ. ഫാരിസ, വി.ടി. ലുബ്‌ന, എ.ടി. ജ്യോതി എന്നിവരും സംസാരിച്ചു. നേതൃത്വം നല്‍കിയ പരിപാടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആര്‍. രേണുക ഉദ്ഘാടനം ചെയ്തു. മാനസികാരോഗ്യരംഗം കഴിഞ്ഞ 20 വര്‍ഷം കൊണ്ട് ഏറെ പുരോഗതി നേടിയതായും കമ്യൂണിറ്റി ഹെല്‍ത് പ്രോഗാം, പാലിയേറ്റീവ് പരിചരണം, ജില്ലാ മാനസികാരോഗ്യ പരിപാടി എന്നിവ ഈ രംഗത്തെ വളര്‍ച്ചയ്ക്ക് ഏറെ ഗുണം ചെയ്‌തെന്നും ആര്‍. രേണുക പറഞ്ഞു.

മാനസികാരോഗ്യ പരിചരണവും സാമൂഹ്യ പങ്കാളിത്തവും വിഷയമാക്കിയ ലഘുലേഖയും അവര്‍ പ്രകാശനം ചെയ്തു. പ്രിയദര്‍ശിനി ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ഫ്‌ലാഷ് മോബും അവതരിപ്പിച്ചു. ജില്ലാ മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാം ജില്ലാ കോഡിനേറ്റര്‍ ഡോ. മര്‍വ കുഞ്ഞി, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ടി.എന്‍ അനൂപ്, എജുക്കേഷന്‍, മീഡിയ ഓഫീസര്‍ കെ.പി. സാദിക്കലി, പ്രിയദര്‍ശിനി കോളേജ് പ്രൊഫ. കെ.കെ. നസ്‌റിന്‍, അസി. പ്രൊഫ. എന്‍. കെ. ഫാരിസ, വി.ടി. ലുബ്‌ന, എ.ടി. ജ്യോതി എന്നിവരും സംസാരിച്ചു.

date