Post Category
ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ആസ്ഥാന മന്ദിരത്തിന് 13ന് തറക്കല്ലിടും
മലപ്പുറം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ പുതിയ ആസ്ഥാന മന്ദിരത്തിന്റെ ശിലാസ്ഥാപനം ഒക്ടോബര്‍ 13ന് നടക്കും. മലപ്പുറം സിവില്‍ സ്റ്റേഷനില്‍ രാവിലെ പത്തിന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍ ശിലാസ്ഥാപനം നിര്‍വഹിക്കും. പി. ഉബൈദുള്ള എം.എൽ എ അധ്യക്ഷത വഹിക്കും. ഒരു കോടി ആറര ലക്ഷം രൂപയാണ് പുതിയ ആസ്ഥാന മന്ദിരത്തിന്റെ നിര്‍മ്മാണത്തിന് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്.
date
- Log in to post comments