Skip to main content

ഭിന്നശേഷിക്കാര്‍ക്ക് സൈഡ് വീല്‍ സ്‌കൂട്ടറുകള്‍ വിതരണം ചെയ്തു

ജില്ലാ പഞ്ചായത്തിന്റെ 2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നല്‍കുന്ന സൈഡ് വീല്‍ ഘടിപ്പിച്ച സ്‌കൂട്ടറുകളുടെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ നിര്‍വഹിച്ചു. 10,9000  രൂപ ചെലവ് വരുന്ന സ്‌കൂട്ടര്‍ ഇന്ന് നടന്ന ചടങ്ങില്‍ 19 പേര്‍ ഏറ്റുവാങ്ങി. പഞ്ചായത്ത് തല ഗുണഭോക്തൃ ലിസ്റ്റില്‍ ഉള്‍പ്പെട്ട 80 ഭിന്ന ശേഷിക്കര്‍ക്കാണ് സ്‌കൂട്ടറുകള്‍ വിതരണം ചെയ്യുന്നത്. കഴിഞ്ഞ മാസം 43 വാഹനങ്ങള്‍ വിതരണം ചെയ്തിരുന്നു. അന്ന് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാവാത്ത 37 വാഹനങ്ങളിലെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയ 19 വാഹനങ്ങളാണ് വിതരണം ചെയ്തത്. ഇതുവരെ 62 പേര്‍ക്ക് വിതരണം പൂര്‍ത്തിയായി.

പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മയില്‍ മൂത്തേടം, സ്ഥിരം സമിതിയംഗങ്ങളായ സെറീന ഹബീബ്, പി.കെ.സി. അബ്ദുറഹിമാന്‍, പി. ഷഹാര്‍ബാന്‍, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ സമീര്‍ മച്ചിങ്ങല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

date