Post Category
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളിലെ പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള 23 ഗവ. ഐ.ടി.ഐകളില്‍ 2025-26 അദ്ധ്യയന വര്‍ഷത്തേക്ക് 'എംപ്ലോയബിലിറ്റി സ്കില്‍സ്' പഠിപ്പിക്കുന്നതിന് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നു.
യോഗ്യത: എംബിഎ/ബിബിഎ/ഏതെങ്കിലും വിഷയത്തില്‍ ബിരുദം/ഡിപ്ലോമ, ഡിജിടി സ്ഥാപനങ്ങളില്‍ നിന്ന് എംപ്ലോയബിലിറ്റി സ്കില്‍സില്‍ ഹ്രസ്വകാല ടിഒടി കോഴ്സില്‍ രണ്ട് വര്‍ഷത്തെ പരിചയം. പന്ത്രണ്ടാം ക്ലാസ്/ഡിപ്ലോമ തലത്തിലോ അതിനു മുകളിലോ ഇംഗ്ലീഷ്/കമ്മ്യൂണിക്കേഷന്‍ സ്കില്‍സും ബേസിക് കമ്പ്യൂട്ടറും പഠിച്ചിരിക്കണം.
അഭിമുഖം ഒക്ടോബര്‍ 14 ന് രാവിലെ 10 ന് കോഴിക്കോട് എലത്തൂര്‍ ഗവ. ഐ.ടി.ഐയില്‍ നടക്കും. ബയോഡാറ്റയും അസ്സല് സര്‍ട്ടിഫിക്കറ്റുകളും സഹിതം നേരിട്ട് ഹാജരാകണം.
വിവരങ്ങള്‍ക്ക്: 0495 2461898, 0495 2371451.
date
- Log in to post comments