Skip to main content

വെങ്ങോല ഗ്രാമപഞ്ചായത്തിൽ വികസന സദസ്സ് സംഘടിപ്പിച്ചു

കഴിഞ്ഞ അഞ്ചുവർഷത്തെ വികസന നേട്ടങ്ങൾ ചർച്ചചെയ്ത് വെങ്ങോല ഗ്രാമപഞ്ചായത്തിൽ വികസന സദസ്സ് സംഘടിപ്പിച്ചു. വെങ്ങോല ഇഎംഎസ് കമ്മ്യൂണിറ്റി ഹാളിൽ നടന്ന സദസ്സ് വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ എം അൻവർ അലി ഉദ്ഘാടനം ചെയ്തു. 

 

 ഗ്രാമപഞ്ചായത്ത് സെക്രട്ടറി എൽ ശ്രീകുമാരി തദ്ദേശ സ്ഥാപന തല റിപ്പോർട്ട് അവതരണം നിർവഹിച്ചു.

 

 ഭരണസമിതിയുടെ കാലയളവിൽ പൊതു സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി. റോഡുകളുടെ ടാറിങ് ജോലികളും കുളങ്ങളുടെയും തോടുകളുടെയും നവീകരണ പ്രവർത്തനങ്ങളും നടത്തി. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പുകളും, പഠന മുറികളും നൽകി. 

 

 വെങ്ങോലയെ സമ്പൂർണ്ണ അതിദരിദ്ര രഹിത പഞ്ചായത്തായി മാറ്റാനുള്ള പദ്ധതികൾ അന്തിമഘട്ടത്തിലാണ്. സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത എന്ന ആശയം നടപ്പിലാക്കുന്നതിനായി പഠിതാക്കളെ കണ്ടെത്തി ആവശ്യമായ പഠനസൗകര്യങ്ങൾ ഒരുക്കാനും പഞ്ചായത്തിന് സാധിച്ചു. കൂടാതെ വയോജനങ്ങൾക്കുള്ള മൊബൈൽ ഹെൽത്ത് ക്ലിനിക്, വഴിവിളക്കുകൾ, ആധുനിക സൗകര്യങ്ങളോടു കൂടിയ ക്രിമിറ്റോറിയം, ഡയാലിസിസ് രോഗികൾക്കുള്ള ധനസഹായം, ബഡ്സ് സ്കൂൾ, പാലിയേറ്റീവ് കെയർ തുടങ്ങി മാതൃകാപരമായ നിരവധി പ്രവർത്തനങ്ങളാണ് പഞ്ചായത്തിൻറെ നേതൃത്വത്തിൽ പൂർത്തീകരിച്ചിട്ടുള്ളത്

 

വികസന സദസ്സിൽ ഗ്രാമപഞ്ചായത്ത് അംഗം കെ ഇ കുഞ്ഞുമുഹമ്മദ് അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് അംഗം അഡ്വ. ബേസിൽ കുര്യാക്കോസ്, വികസന ശ്രദ്ധിച്ച് റിസോഴ്സ് പേഴ്സൺ രാജീവ്, ഗ്രാമപഞ്ചായത്ത് അസിസ്റ്റൻറ് സെക്രട്ടറി പി എ ലൈല, ജൂനിയർ സൂപ്രണ്ട് യു ആർ ഗോപകുമാർ, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

 

 

 

 

date