Skip to main content

ക്രഷ് വർക്കർ നിയമനം

പാമ്പാക്കുട ഐസിഡിഎസ് പ്രോജക്‌ടിൻ്റെ പരിധിയിൽ പ്രവർത്തിക്കുന്നു രാമമംഗലം പഞ്ചായത്തിലെ കോരങ്കടവ് അങ്കണവാടിയിൽ പൽന സ്‌കീമിൻ്റെ ഭാഗമായി ആരംഭിക്കുന്ന ക്രഷിലേക്ക് വർക്കർ തസ്‌തികയിൽ നിയമനം നടത്തുന്നതിന് പഞ്ചായത്തിൽ

സ്ഥിര താമസക്കാരായ വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു പാസായിരിക്കണം. 35 വയസിന് താഴെയുള്ളവർക്ക് അപേക്ഷിക്കാം.

 

പുരിപ്പിച്ച അപേക്ഷകൾ വിദ്യാഭ്യാസം, പ്രായം, ജാതി,മതം താമസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഒക്ടോബർ 30ന് ഉച്ചക്ക് 2 വരെ നേരിട്ടോ തപാൽ മാർഗമോ പാമ്പാക്കുട ശിശുവികസന പദ്ധതി ഓഫീസറുടെ കാര്യാലയത്തിൽ എത്തിക്കേണ്ടതാണ്. 

വിലാസം- ശിശുവികസന പദ്ധതി ഓഫീസർ, ശിശുവികസന പദ്ധതി ഓഫീസ്, പാമ്പാക്കുട, അഞ്ചൽപ്പെട്ടി.പി.ഒ, പിൻ -686667 

ഫോൺ : 0485 2274404

 

 

 

 

 

 

 

date