Post Category
പോസ്റ്റ് ബേസിക് ബി എസ് സി നഴ്‌സിംഗ് ഡിഗ്രി: സ്‌പോട്ട് അലോട്ട്‌മെന്റ് 23ന്
എൽ ബി എസ് സെന്ററിന്റെ ജില്ലാ കേന്ദ്രങ്ങളിൽ പോസ്റ്റ് ബേസിക് ബി എസ് സി നഴ്‌സിംഗ് ഡിഗ്രി 2025-26 കോഴ്സിലേക്ക് ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അലോട്ട്‌മെന്റ് ഒക്ടോബർ 23ന് എൽ ബി എസ് സെന്ററിന്റെ ജില്ലാ ഫെസിലിറ്റേഷൻ സെന്ററുകളിൽ നടക്കും. www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള അപേക്ഷകർ അന്നേ ദിവസം രാവിലെ 10 മണിക്കകം എൽ ബി എസ് സെന്ററിന്റെ ഏതെങ്കിലും ജില്ലാ ഫെസിലിറ്റേഷൻ സെന്ററുകളിൽ നേരിട്ട് ഹാജരായി രജിസ്റ്റർ ചെയ്യണം. അലോട്ട്‌മെന്റ് ലഭിയ്ക്കുന്ന പക്ഷം ടോക്കൺ ട്യൂഷൻ ഫീസ് അടയ്ക്കണം. കൂടുതൽവിവരങ്ങൾക്ക്: 0471-2560361, 362, 363, 364.
പി.എൻ.എക്സ് 5254/2025
date
- Log in to post comments