പട്ടികജാതി വിദ്യാര്‍ഥികള്‍ക്കായി ഫര്‍ണിച്ചറുകള്‍ വിതരണം ചെയ്തു
തച്ചമ്പാറ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ പട്ടികജാതി വിദ്യാര്‍ഥികള്‍ക്കായി ഫര്‍ണിച്ചറുകള്‍ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നൗഷാദ് ബാബു പരിപാടി ഉദ്ഘാടനം നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്തിന്റെ 2025-26 വാര്‍ഷിക വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് പഠനത്തിന് ആവശ്യമായ മേശയും കസേരകളുമാണ് വിതരണം ചെയ്തത്.
ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടിയില്‍ ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അബൂബക്കര്‍ മുച്ചീരിപ്പാടന്‍ അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ തനൂജ രാധാകൃഷ്ണന്‍, ഐസക് ജോണ്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഒ നാരായണന്‍കുട്ടി, അലി തേക്കത്ത്, കൃഷ്ണന്‍കുട്ടി, ജയ ജയപ്രകാശ്, മല്ലിക എന്നിവര്‍ സംസാരിച്ചു. മറ്റു ജനപ്രതിനിധികള്‍, ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥര്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments