Skip to main content

മലയാള ദിനാചരണം ഭരണ ഭാഷ വാരഘോഷം സമാപനം നവംബര്‍ ഏഴിന്

 

 

 മലയാള ദിനാചരണത്തിന്റെയും ഭരണ ഭാഷ വാരഘോഷത്തിന്റെയും സമാപനം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നവംബര്‍ ഏഴിന് വൈകീട്ട് 3.30 ന് നടക്കും. സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ എം.എസ് മാധവിക്കുട്ടി നിര്‍വഹിക്കും. തുടര്‍ന്ന് വാരാഘോഷങ്ങളുടെ ഭാഗമായി നടത്തിയ ഉപന്യാസ രചനാ, കവിതാ പാരയണ മത്സര വിജയികള്‍ക്കുള്ള സമ്മാനവിതരണവും നടത്തും. അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് കെ. സുനില്‍കുമാര്‍ അധ്യക്ഷത വഹിക്കുന്ന പരിപാടിയില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടറും മലയാളഭാഷ നോഡല്‍ ഓഫീസറുമായ എസ്. സജീദ്, ഡെപ്യൂട്ടി കളക്ടര്‍ (ആര്‍.ആര്‍) എസ്.എസ് അല്‍ഫ, ഡെപ്യൂട്ടി കളക്ടര്‍ (എല്‍.എ) ബിന്ദു, ഡെപ്യൂട്ടി കളക്ടര്‍ (എല്‍.ആര്‍) ശ്രീജിത്ത്, ജില്ല നിയമ ഓഫീസര്‍ എ.എ രാജ്, ഫിനാന്‍സ് ഓഫീസര്‍ സി.ജെ രാഖി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രിയ കെ ഉണ്ണികൃഷ്ണന്‍, പി.ആര്‍.ഡി അസിസ്റ്റന്റ് എഡിറ്റര്‍ അബ്ദുറഹ്‌മാന്‍ ഹനീഫ് എം.പി എന്നിവര്‍ പങ്കെടുക്കും.

 

date