ബി ടു ബി മീറ്റ് സംഘടിപ്പിച്ചു
കുടുംബശ്രീ സംരംഭകരുടെ ഉത്പ്പന്നങ്ങള്‍ പൊതു വിപണിയില്‍ എത്തിക്കുന്നതിന്റെ ഭാഗമായി കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ തൃശ്ശൂര്‍ ഹോട്ടല്‍ പേള്‍ റിജന്‍സിയില്‍ ബി ടു ബി മീറ്റ് സംഘടിപ്പിച്ചു. കുടുംബശ്രീ ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്റര്‍ അഭിജിത് കെ. ദീപക് ഉദ്ഘാടനം നിര്‍വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷന് അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ കെ. രാധാകൃഷ്ണന് അധ്യക്ഷത വഹിച്ചു.
കുടുംബശ്രീ സംരഭകരുടെ ഉത്പ്പന്നങ്ങളായ ബ്രാന്‍ഡഡ് ചിപ്സ്, കറി പൗഡറുകള്‍, ഫുഡ് പ്രോഡക്ടസ്, മില്ലറ്റ് പ്രോഡക്ടസ്, അച്ചാറുകള്‍, തേനുല്‍പ്പന്നങ്ങള്‍, സോപ്പ് ആന്‍ഡ് ടോയ്ലെറ്ററീസ്, സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍, ഹെര്‍ബല്‍ ഉത്പ്പന്നങ്ങള്‍ എന്നിവയുടെ പ്രദര്‍ശനവും ഒരുക്കിയിരുന്നു. കുടുംബശ്രീ ഉത്പ്പന്നങ്ങളുടെ വിപണന ശൃംഖല ശക്തിപ്പെടുത്തുന്നതിന് ആവശ്യമായ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും ഡിസ്ട്രിബ്യുട്ടര്‍മാര്‍ സംരഭകരുമായി പങ്കുവെച്ചു.
ഓള് കേരള ഡിസ്ട്രിബ്യുട്ടേഴ്സ് അസോസിയേഷന് ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഹനീഫ്, സെക്രട്ടറി പി. പ്രവീണ്‍, ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 16 ഡിസ്ട്രിബ്യുട്ടര്‍മാര്‍, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍മാരായ ശോഭു നാരായണന്, വിജയകൃഷ്ണന്, ദീപു കെ. ഉത്തമന്, ബ്ലോക്ക് കോര്‍ഡിനേറ്റര്‍മാര്‍, തിരഞ്ഞെടുത്ത 39 സംരഭകര്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
- Log in to post comments