Post Category
ഈട് നല്‍കാനില്ലാത്ത ഭിന്നശേഷിക്കാര്‍ക്ക് 32.75 ലക്ഷം രൂപ സ്വയംതൊഴില്‍ ധനസഹായം നല്‍കി: മന്ത്രി ഡോ. ആര്‍. ബിന്ദു
സ്വന്തമായി വസ്തുവോ വീടോ ഇല്ലാത്ത ഭിന്നശേഷിക്കാര്‍ക്ക് സ്വയംതൊഴില്‍ സഹായമായി 32.75 ലക്ഷം രൂപ അനുവദിച്ചതായി ഉന്നതവിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു അറിയിച്ചു. 131 ഗുണഭോക്താക്കള്‍ക്കായാണ് തുക അനുവദിച്ചിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
ഈടു നല്‍കാന്‍ സ്വന്തമായി വസ്തുവോ വീടോ ഇല്ലാത്ത ഭിന്നശേഷിക്കാര്‍ക്കാണ് സ്വയംതൊഴിലിന് 25,000 രൂപ വീതം ധനസഹായം നല്‍കുന്നത്. അര്‍ഹരായ 119 ഗുണഭോക്താക്കള്‍ക്ക് ആദ്യഘട്ടത്തില്‍ 29.75 ലക്ഷം രൂപയും അര്‍ഹരായ 12 ഗുണഭോക്താക്കള്‍ക്ക് രണ്ടാംഘട്ടത്തില്‍ മൂന്ന് ലക്ഷം രൂപയുമാണ് അനുവദിച്ചിരിക്കുന്നതെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. ഗുണഭോക്താക്കളുടെ പട്ടിക www.hpwc.kerala.gov.in വെബ്‌സൈറ്റില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2322055, 9497281896 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
date
- Log in to post comments