ഡിസ്ട്രിക്ട് ഡെവലപ്പ്മെന്റ് കോ-ഓര്‍ഡിനേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി യോഗം ചേര്‍ന്നു
സംസ്ഥാന സര്‍ക്കാരിലെ വിവിധ വകുപ്പുകള്‍ വഴി നടപ്പാക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ജില്ലാതല അവലോകനം നടത്തുന്ന ഡിസ്ട്രിക്ട് ഡെവലപ്പ്മെന്റ് കോ-ഓര്‍ഡിനേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റിയുടെ (ദിശ) 2025-26 സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദ യോഗം ചേര്‍ന്നു. യോഗത്തില്‍ ബെന്നിബെഹനാന് എം.പി. അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ അര്ജ്ജുന് പാണ്ഡ്യന് ആമുഖ പ്രസംഗം നടത്തി. 2025-26 സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദം വരെയുള്ള കാലയളവിലെ വിവിധ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ പുരോഗതി യോഗത്തില്‍ അവലോകനം ചെയ്തു. പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
തൃശ്ശൂര്‍ കളക്ട്രേറ്റ് എക്സിക്യൂട്ടീവ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ തൃശ്ശൂര്‍ കോര്പ്പറേഷന് മേയര്‍ ഡോ. നിജി ജെസ്റ്റിന്, കേന്ദ്ര സഹമന്ത്രിയും ദിശ ചെയര്‍പേഴ്സണുമായ സുരേഷ് ഗോപി എം.പിയുടെ പ്രതിനിധികള്‍, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ജോയിന്റ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ആര്. രാഹേഷ് കുമാര്‍, പി.എ.യു പ്രോജക്ട് ഡയറക്ടര്‍ ടി.ജി. അബിജിത്, മുനിസിപ്പല്‍ ചെയര്പേഴ്സണ്മാര്, ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാര്‍, മുനിസിപ്പാലിറ്റി-ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments