Post Category
പുതിയോട്ടിൽ റോഡ് ഉദ്ഘാടനം ചെയ്തു
ചാത്തമംഗലം ഗ്രാമപഞ്ചായത്തിൽ നവീകരണം പൂർത്തിയാക്കിയ പുതിയോട്ടിൽ റോഡ് പി.ടി.എ റഹീം എംഎൽഎ ഉദ്ഘാടനം ചെയ്തു. എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് അനുവദിച്ച 3.7 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡ് നവീകരിച്ചത്.
ചടങ്ങിൽ ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ നദീറ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗം ടി.കെ മുരളീധരൻ, ബ്ലോക്ക് അംഗം വി ദീപ, ഗ്രാമപഞ്ചായത്ത് അംഗം സി.പി സന്തോഷ് കുമാർ, ടി ആനന്ദൻ, ഒ.കെ ജനാർദ്ദനൻ, ഇ വേലായുധൻ, ശ്രീജ പൂളക്കമണ്ണിൽ, പ്രീതി വാലത്തിൽ, പി ഭാസ്കരൻ, പി ശ്രീകുമാർ എന്നിവർ സംസാരിച്ചു.
date
- Log in to post comments