Skip to main content

എല്‍.ബി.എസ് സെന്ററില്‍ സൗജന്യ കംപ്യൂട്ടര്‍ കോഴ്സ്: അപേക്ഷ ക്ഷണിച്ചു

ഭിന്നശേഷി പഠന കേന്ദ്രവും എല്‍.ബി.എസ് സെന്ററും ചേര്‍ന്ന് ഭിന്നശേഷിക്കാര്‍ക്കായി സൗജന്യമായി നടത്തപ്പെടുന്ന ഡാറ്റാ എന്‍ട്രി, ഡി.ടി.പി എന്നീ കംപ്യൂട്ടര്‍ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. എല്‍.ബി.എസ് സെന്ററിന്റെ പരപ്പനങ്ങാടി ഉപകേന്ദ്രത്തിലാണ് പരിശീലനം. തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക് യാത്രാബത്ത, ഭക്ഷണം എന്നിവയ്ക്ക് നിശ്ചിത തുക അനുവദിക്കും. വിശദവിവരങ്ങള്‍ പരപ്പനങ്ങാടി താനൂര്‍ റോഡിലുള്ള ഓഫീസില്‍ ലഭിക്കും. ഫോണ്‍-0494 2411135,  9745208363.

 

date