Skip to main content

സിറ്റിസണ്‍ റെസ്‌പോണ്‍സ് പ്രോഗ്രാം തീരദേശം സുരക്ഷിതം, മാലിന്യപ്രശ്‌നത്തിന് പരിഹാരംവേണം- തങ്കശ്ശേരി നിവാസികള്‍

തീരപ്രദേശങ്ങള്‍ സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിവരുന്ന പ്രവര്‍ത്തനങ്ങളില്‍ സന്തുഷ്ടരാണ്. തങ്കശ്ശേരി ബീച്ചില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അനധികൃത മാലിന്യ നിക്ഷേപം തുടരുന്നു-സിറ്റിസണ്‍ റെസ്‌പോണ്‍സ് പ്രോഗ്രാമിന്റെ വിവരശേഖരണത്തിന് എത്തിയ സന്നദ്ധ സേനാംഗങ്ങളോട് തങ്കശ്ശേരിനിവാസികള്‍ പറഞ്ഞു. ഭാവികേരളത്തിന്റെ ന•ലക്ഷ്യമാക്കി സര്‍ക്കാര്‍ നടപ്പിലാക്കുന്ന അഭിപ്രായസ്വരൂപീകരണത്തോട് നാടാകെ സംവദിക്കുകയാണ്.
വീടുകളിലും സ്ഥാപനങ്ങളില്‍നിന്നും മാലിന്യശേഖരണം നടക്കുന്നുണ്ടെങ്കിലും പൊതുഇടങ്ങളില്‍  കുന്നുകൂടുന്ന മാലിന്യ പ്രശ്‌നത്തിന്  ശാശ്വത പരിഹാരമാണ് മേഖലയിലുള്ളവരുടെ മുഖ്യആവശ്യം.  ശക്തമായ നിരീക്ഷണസംവിധാനവും പിഴയും ഈടാക്കണം.
തീരദേശത്തെ വീടുകളില്‍ നമ്പര്‍നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണമെന്നും  അഭിപ്രായമുയര്‍ന്നു. നിലവിലുള്ള ക്ഷേമപദ്ധതികളെല്ലാം മികച്ച നിലയില്‍ മുന്നോട്ടുപോകുന്നുണ്ടെന്ന സന്തോഷവും പങ്കിട്ടു.
ഞാങ്കടവ് കുടിവെള്ളപദ്ധതി പൂര്‍ത്തീകരിക്കുന്നതില്‍ കൂടുതല്‍ശ്രദ്ധ ആവശ്യമാണ്. തുടര്‍വികസനത്തിനുള്ള സാധ്യതയിലാണ് പ്രതീക്ഷയര്‍പ്പിക്കുന്നതെന്നും വ്യക്തമാക്കുന്നു നാട്ടുകാര്‍. ജനങ്ങളുടെ ഇതരനിര്‍ദേശങ്ങളും ആവശ്യങ്ങളുമെല്ലാം സന്നദ്ധ സേനാംഗങ്ങള്‍ ശേഖരിച്ചു. വരും ദിവസങ്ങളിലും വിവരശേഖരണം തുടരും.
 

 

date