Skip to main content

താലൂക്ക് വികസന സമിതി യോഗം ചേര്‍ന്നു

  കൊല്ലം താലൂക്ക് വികസന സമിതി  താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍  യോഗം ചേര്‍ന്നു. എം. സിറാജുദ്ദീന്‍ അധ്യക്ഷനായി.  പ്രൈവറ്റ് ബസ് കണ്ടക്ടര്‍മാര്‍ക്ക് ലൈസന്‍സ്, യൂണിഫോം, നെയിം ബോര്‍ഡ് എന്നിവ കര്‍ശനമാക്കണമെന്ന് താലൂക്ക് വികസന സമിതി.     വസ്ത്രവ്യാപാര സ്ഥാപനങ്ങളില്‍  ഉള്‍പ്പെടെ വിശ്രമസമയങ്ങളില്‍ പോലും സ്ത്രീ തൊഴിലാളികളെ ഇരിക്കാന്‍ അനുവദിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ ലേബര്‍ വകുപ്പ് പരിശോധന കര്‍ശനമാക്കണമെന്ന് സമിതി നിര്‍ദ്ദേശിച്ചു. തഹസില്‍ദാര്‍ (ഭൂരേഖ)   ഡോണല്‍ ലാസ്,    മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാം വര്‍ഗീസ്,   പേരയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ് ശ്യാം, കരീപ്പുഴ യഹിയ,  തടത്തിവിള രാധാകൃഷ്ണന്‍, കിളികൊല്ലൂര്‍ ശിവപ്രസാദ്, എബ്രഹാം സാമുവല്‍,   കരിക്കോട് ജമീര്‍ലാല്‍, എ ഇക്ബാല്‍ കട്ടി, ഈച്ചംവീട്ടില്‍ നയാസ് മുഹമ്മദ്, കല്ലില്‍ സോമന്‍, താലൂക്ക് തല ഉദ്യോഗസ്ഥരും പങ്കെടുത്തു.
 

 

date