Skip to main content

പുത്തൂർ ചെമ്മരോട്ട് പാലം പുനർ നിർമ്മാണം: മണ്ണുപരിശോധന  തുടങ്ങി

 

കുന്നോത്ത്പറമ്പ്  പഞ്ചായത്തിലെ പുത്തൂർ ചെമ്മരോട്ട് പാലം പുനർ നിർമ്മാണത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കം. നിർദ്ദിഷ്ട പദ്ധതി പ്രദേശത്തെ മണ്ണ് പരിശോധനയാണ് ആരംഭിച്ചത്. കണ്ണൂർ എഞ്ചിനിയറിംഗ് കോളേജ് പ്രൊഫ. ഡോ.വന്ദന ശ്രീധരൻ്റെ നേതൃത്വത്തിലാണ്
മണ്ണ് പരിശോധന. കെ.പി മോഹനൻ എം.എൽ.എ സ്ഥലത്തെത്തി ആവശ്യമായ നിർദ്ദേശങ്ങളും നൽകി. 

കനത്ത മഴയിൽ പാലം തകർന്നതിനെ തുടർന്ന് ഈ ഭാഗത്ത് വാഹനഗതാഗതം തടസ്സപ്പെട്ടിരുന്നു. നാട്ടുകാർ താൽക്കാലികമായി നിർമ്മിച്ച ചെറിയ പാലത്തിലൂടെ ഇരുചക്ര വാഹനങ്ങൾക്ക് മാത്രമേ നിലവിൽ കടന്ന് പോകാൻ സാധിക്കുകയുള്ളൂ. യാത്ര ഏറെ പ്രയാസകരമായ സാഹചര്യത്തിൽ പുതിയ പാലം നിർമ്മിക്കാൻ 2024 ൽ തന്നെ കെ.പി മോഹനൻ എംഎൽഎയുടെ ആസ്തി വികസ ഫണ്ടിൽ നിന്നും 80 ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാൽ സാങ്കേതികമായ നടപടി ക്രമങ്ങൾ കാരണം നിർമാണ പ്രവൃത്തി നീളുകയായിരുന്നു. കഴിഞ്ഞ ദിവസം എംഎൽഎ വിളിച്ചു ചേർത്ത ഉന്നതതല അവലോകന യോഗത്തിൽ പാലം നിർമ്മാണം വേഗത്തിലാക്കാൻ നിർദ്ദേശം നൽകിയിരുന്നു. ഇതേതുടർന്നാണ് പ്രവൃത്തികൾക്ക് വേഗം കൂട്ടിയത്. 

കുന്നോത്ത്പറമ്പ് പഞ്ചായത്ത് പ്രസിഡൻ്റ് കെ.ഫസീല , മുൻ പ്രസിഡൻ്റ് കരുവാങ്കണ്ടി ബാലൻ, കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് അംഗം പി. റജില , പഞ്ചായത് അംഗം കെ.പി സമീ, രവീന്ദ്രൻ കുന്നോത്ത്, വി.വി.പ്രദീപൻ, നിമീഷ് കോറോത്ത്, തുടങ്ങിയവർ പങ്കെടുത്തു.  

date