വനിതാ മതില്; നിയോജക മണ്ഡലങ്ങളിലെ സംഘാടക സമിതി യോഗങ്ങള്‍ ഇന്നു(ഡിസംബര്‍15) മുതല്‍
പുതുവത്സരദിനത്തില്‍ സംഘടിപ്പിക്കുന്ന വനിതാ മതിലിന്റെ നിയമസഭാ നിയോജക മണ്ഡലം തലത്തിലുള്ള സംഘാടക യോഗങ്ങള്‍ ഇന്ന്(ഡിസംബര്‍ 15) മുതല്‍ വിവിധ കേന്ദ്രങ്ങളില്‍ എം.എല്‍.എമാരുടെ അധ്യക്ഷതയില്‍ നടക്കും. സാമൂഹ്യ, സാംസ്കാരിക, നവോത്ഥാന സംഘടനകളുടെ പ്രതിനിധികള്‍ പങ്കെടുക്കും.
കൊട്ടാരക്കര, കുണ്ടറ മണ്ഡലങ്ങളില്‍ രാവിലെ 11നാണ് ആദ്യ യോഗങ്ങള്‍. കൊട്ടാരക്കരയില്‍ വ്യാപാര ഭവനും കുണ്ടറയില്‍ ഇളമ്പള്ളൂര്‍ ഗുരുദേവ ഓഡിറ്റോറിയവുമാണ് വേദികള്‍. രാവിലെ 11.30ന് കുന്നത്തൂര്‍ മണ്ഡലത്തിലെ യോഗം ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് ഹാളിലും ഉച്ചകഴിഞ്ഞ് രണ്ടിന് ചടയമംഗലം, പത്തനാപുരം മണ്ഡലങ്ങളിലെ യോഗങ്ങള്‍ അതത് ബ്ലോക്ക് പഞ്ചായത്ത് ഹാളുകളിലും നടക്കും.
മറ്റ് മണ്ഡലങ്ങളിലെ യോഗങ്ങളുടെ വിശദാംശങ്ങള്‍ ചുവടെ.
ഡിസംബര്‍ 16
വൈകുന്നേരം 4.30: ഇരവിപുരം മണ്ഡലം -പള്ളിമുക്ക് ജനതാ ഓഡിറ്റോറിയം.
ഡിസംബര്‍ 17
രാവിലെ 10.30: കൊല്ലം മണ്ഡലം - മര്‍ച്ചന്റ്സ് അസോസിയേഷന് ഹാള്‍
ഉച്ചകഴിഞ്ഞ് 3.00 : കരുനാഗപ്പള്ളി മണ്ഡലം- മെംബര്‍ നാരായണപിള്ള ഹാള്‍ വിജയ ഹോട്ടല്‍.
വൈകുന്നേരം 4.00: ചാത്തന്നൂര്‍ മണ്ഡലം- ചാത്തന്നൂര്‍ അര്‍ബന്‍ ബാങ്ക് ഓഡിറ്റോറിയം
ഡിസംബര്‍ 18
ഉച്ചകഴിഞ്ഞ് 2.00: ചവറ മണ്ഡലം -ചവറ ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാള്‍
(പി.ആര്.കെ. നമ്പര്‍. 2913/18)
- Log in to post comments