Post Category
നാവികസേന വിമുക്തഭട വാർഷിക സമ്പർക്ക പരിപാടി
കോട്ടയം: കൊച്ചി സതേൺ നേവൽ കമാൻഡ് ഹെഡ്ക്വാർട്ടേഴ്സിന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ നാവികസേന വിമുക്തഭടന്മാർക്കും വിധവകൾക്കുമായി വാർഷിക സമ്പർക്ക പരിപാടി നടത്തുന്നു. മണർകാട് സൈനിക് റെസ്റ്റ് ഹൗസിൽ ജനുവരി 24-ന് രാവിലെ 11 മുതലാണ് പരിപാടി. നേവിയിൽ നിന്നുള്ള പുതിയ ക്ഷേമപദ്ധതികളെക്കുറിച്ചറിയുന്നതിനും പെൻഷൻ സംബന്ധമായ പരാതികളും സംശയങ്ങളും ഉന്നയിക്കാനും അവസരമുണ്ടാകുമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസർ അറിയിച്ചു.
date
- Log in to post comments