Skip to main content

അറിയിപ്പുകൾ

'സവിശേഷ' സ്‌പോര്‍ട്‌സ് മേള: എന്‍ട്രികള്‍ ക്ഷണിച്ചു 

ഭിന്നശേഷിക്കാരുടെ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി സാമൂഹികനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജനുവരി 19 മുതല്‍ 21 വരെ തിരുവനന്തപുരത്ത് നടത്തുന്ന സംസ്ഥാനതല സര്‍ഗോത്സവം 'സവിശേഷ -കാര്‍ണിവല്‍ ഓഫ് ദി ഡിഫന്റി'ന്റെ ഭാഗമായി സ്‌പോര്‍ട്‌സ് മത്സരത്തില്‍ പങ്കെടുക്കാന്‍ ജില്ലയില്‍നിന്ന് ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടിയവര്‍, സംസ്ഥാനതല മത്സരത്തില്‍ പങ്കെടുത്തവര്‍, ദേശീയ-അന്തര്‍ദേശീയ തലത്തില്‍ പങ്കെടുത്തവര്‍ എന്നിവരില്‍നിന്ന് എന്‍ട്രികള്‍ ക്ഷണിച്ചു. എന്‍ട്രികള്‍ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 13. കൂടുതല്‍ വിവരങ്ങള്‍ക്ക് കേരള സാമൂഹിക സുരക്ഷ മിഷന്‍ കോഴിക്കോട് ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍: 7593878162

കേര സുരക്ഷ ഇന്‍ഷുറന്‍സില്‍ അംഗമാകാം

തെങ്ങുകയറ്റം, തേങ്ങ പൊതിക്കല്‍, കൊപ്രപ്പണി എന്നീ തൊഴിലില്‍ ഏര്‍പ്പെട്ട ജില്ലയിലെ തൊഴിലാളികള്‍ക്ക് നാളികേര വികസന ബോര്‍ഡ് നടപ്പാക്കിവരുന്ന കേര സുരക്ഷ ഇന്‍ഷുറന്‍സില്‍ അംഗമാകുന്നതിനുള്ള അപേക്ഷ സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന സ്വാഭിമാന്‍ സോഷ്യല്‍ സര്‍വീസ് ആന്‍ഡ് ചാരിറ്റബിള്‍ സൊസൈറ്റിയില്‍ ലഭ്യമാണ്. പൊതുജനങ്ങള്‍ക്കും തൊഴിലാളികള്‍ക്കും അപകട ഇന്‍ഷുറന്‍സ്, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എന്നിവയില്‍ വാര്‍ഷിക പ്രീമിയം അടച്ചു ചേരുന്ന ഇന്ത്യാ പോസ്റ്റ് പേയ്‌മെന്റ് ബാങ്കിന്റെ സേവനവും ലഭ്യമാണ്. താല്‍പര്യമുള്ളവര്‍ ഓഫീസുമായി ബന്ധപ്പെട്ട് അപേക്ഷാ ഫോം കൈപ്പറ്റണം. ഫോണ്‍: 8891889720, 0495 2372666, 9446252689.

തേങ്ങ ലേലം

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇന്‍ ഗവണ്‍മെന്റ് കോഴിക്കോട് പ്രാദേശിക കേന്ദ്രത്തിലെ ഓഫീസ് വളപ്പില്‍ കൂട്ടിയിട്ട 850 തേങ്ങകള്‍ ജനുവരി 15ന് വൈകിട്ട് മൂന്നിന് ഓഫീസ് പരിസരത്ത് ലേലം ചെയ്യും. പങ്കെടുക്കുന്നവര്‍ അന്ന് ഉച്ചക്ക് രണ്ട് മണിക്ക് മുമ്പ് ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0435-2357459

മോര്‍ച്ചറി അറ്റന്‍ഡര്‍ നിയമനം

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി എച്ച്.ഡി.എസിന് കീഴില്‍ ദിവസവേതനത്തില്‍ 179 ദിവസത്തേക്ക് മോര്‍ച്ചറി അറ്റന്‍ഡറെ നിയമിക്കുന്നതിനുള്ള അഭിമുഖം ജനുവരി 15ന് രാവിലെ 11ന് എച്ച്.ഡി.എസ് ഓഫീസില്‍ നടക്കും. യോഗ്യത: എസ്.എസ്.എല്‍.സി, മോര്‍ച്ചറി അറ്റന്‍ഡറായി പ്രവൃത്തി പരിചയം. 60 വയസ്സ് കവിയാത്ത പുരുഷന്മാര്‍ക്ക് അപേക്ഷിക്കാം. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എത്തണം.

എ.സി മെക്കാനിക് ട്രെയിനി

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് മാതൃ-ശിശു സംരക്ഷണ കേന്ദ്രം എച്ച്.ഡി.എസിന് കീഴില്‍ ഒരു വര്‍ഷത്തേക്ക് എ.സി മെക്കാനിക്ക് ട്രെയിനികളെ നിയമിക്കും. യോഗ്യത: എ.സി റഫ്രിജറേഷന്‍ മെക്കാനിക്കില്‍ കെ.ജി.സി.ഇ/എന്‍.സി.വി.ടി സര്‍ട്ടിഫിക്കറ്റ് (ഗവ. അംഗീകൃതം). പ്രായപരിധി: 18-35. ട്രെയിനിങ് കാലയളവില്‍ മാസം 8,000 രൂപ സ്റ്റൈപ്പന്‍ഡ് ലഭിക്കും. സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി 14ന് രാവിലെ 11.30ന് ഐ.എം.സി.എച്ച് സൂപ്രണ്ട് ഓഫീസില്‍ അഭിമുഖത്തിനെത്തണം.

date