Skip to main content

സംസ്ഥാന ഭിന്നശേഷി സർഗോത്സവം: രജിസ്‌ട്രേഷന്‍ നാളെ(14.01.2026) അവസാനിക്കും

 # സർഗോത്സവം ജനുവരി 19 മുതൽ 21 വരെ തിരുവനന്തപുരത്ത്#

സാമൂഹ്യനീതി വകുപ്പ് സംഘടിപ്പിക്കുന്ന സംസ്ഥാനതല ഭിന്നശേഷി സർഗോത്സവം ‘സവിശേഷ – കാർണിവൽ ഓഫ് ഡിഫറന്റിന് രജിസ്റ്റർ ചെയ്യാനുള്ള അവസരം രണ്ടുദിവസം കൂടി മാത്രം. ജനുവരി 19 മുതൽ 21 വരെ തിരുവനന്തപുരത്ത് നടക്കുന്ന സർ ഗോത്സവത്തിനുള്ള രെജിസ്ട്രേഷൻ നാളെ സമാപിക്കും.
 
കായിക രംഗത്ത് മികവ് തെളിയിച്ച പ്രതിഭകളാണ് സവിശേഷ സ്പോർട്സിൽ പങ്കെടുക്കുക. കഴിഞ്ഞ 15 വർഷത്തിനിടെ സംസ്ഥാന സർക്കാർ സംഘടിപ്പിച്ച ഭിന്നശേഷി സ്പോർട്സ് ഇനത്തിൽ ജില്ലയിൽ അദ്യ മൂന്ന് സ്ഥാനങ്ങൾ നേടിയവർ, സംസ്ഥാനതല മത്സരത്തിൽ പങ്കെടുത്തവർ, ദേശീയ അന്തർദേശീയ തലത്തിൽ പങ്കെടുത്തവർ എന്നിവർക്ക് രജിസ്റ്റർ ചെയ്യാവുന്നതാണ്.

ഒരാൾക്ക് അത് ലറ്റിക് വിഭാഗത്തിൽ രണ്ട് ഇനങ്ങളിൽ മാത്രമേ മത്സരിക്കുവാൻ സാധിക്കുകയുളളു. ബൗദ്ധിക വെല്ലുവിളികൾ നേരിടുന്നവർക്ക് 400 മീറ്റർ ഓട്ടം, ലോംഗ് ജംപ്, ഷോട്ട്പുട്ട് എന്നിവയിൽ മാത്രമാണ് അവസരം. ഡ്വാർഫ് കാറ്റഗറിയിൽപ്പെട്ടവർക്ക് ഷോട്ട്പുട്ടിൽ പങ്കെടുക്കാം.  രജിസ്റ്റർ ചെയ്ത്, അനുമതി ലഭിച്ച ഭിന്നശേഷിക്കാർക്ക് മാത്രമേ മത്സരങ്ങളിൽ പങ്കെടുക്കുവാൻ സാധിക്കുകയുളളു.

സ്പോർട്സ് ഇനത്തിൽ ജില്ലയിൽ നിന്നും താരങ്ങളെ തിരഞ്ഞെടുക്കുന്ന ചുമതല ജില്ലാ സാമൂഹ്യനീതി ഓഫീസർക്കാണ്. നിശ്ചിത മാതൃകയിൽ പൂരിപ്പിച്ച അപേക്ഷ ഫോറം ജനുവരി 14ന് മുമ്പ് ജില്ലാ സാമൂഹ്യനീതി ഓഫീസിൽ ലഭ്യമാക്കേണ്ടതാണ്. dctvmsid@gmail.com എന്ന ഇമെയിലിൽ അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 8281483887.

date