Post Category
പട്ടികജാതി വിദ്യാർഥികൾക്ക് തൊഴിൽ പരിശീലനം
കോട്ടയം: കേരള സർക്കാർ ഉന്നത വിദ്യാഭ്യാസ സ്ഥാപനമായ അസാപ് കേരളയും കോട്ടയം ജില്ലാ പട്ടികജാതി വികസന വകുപ്പും ചേർന്ന് കോട്ടയം ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിൽ സ്ഥിരതാമസക്കാരായ പട്ടികജാതി വിഭാഗത്തിൽപ്പെട്ട ആൺകുട്ടികൾക്ക് സൗജന്യ നൈപുണ്യ പരിശീലനം നൽകും. 18 മുതൽ 36 വയസ്സ് വരെ പ്രായമുള്ള പ്ലസ് 2 വിദ്യാഭ്യാസ യോഗ്യതയുള്ള ആൺകുട്ടികൾക്കാണ് അവസരം. പരിശീലന കാലയളവിൽ സ്റ്റൈപ്പൻഡ് ലഭിക്കും. അപേക്ഷിക്കാനുള്ള അവസാന തീയതി ജനുവരി 15. ഫോൺ: 9495999688.
date
- Log in to post comments