Post Category
ദേശീയ യുവജന ദിനാചരണം
സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് ജില്ലാ യുവജന കേന്ദ്രം, മൊകേരി ഗവ. കോളേജ് എന്‍.എസ്.എസ് യൂണിറ്റ് എന്നിവയുടെ ആഭിമുഖ്യത്തില്‍ ദേശീയ യുവജന ദിനാചരണം സംഘടിപ്പിച്ചു. മൊകേരി ഗവ. കോളേജില്‍ നടന്ന ചടങ്ങ് സംസ്ഥാന യുവജന കമീഷന് അംഗം പി സി ഷൈജു ഉദ്ഘാടനം ചെയ്തു. അഷ്റഫ് കൊയിലാത്തുംകണ്ടി അധ്യക്ഷനായി. 'യുവജനങ്ങളും നവോത്ഥാനവും' വിഷയത്തില്‍ നടന്ന സെമിനാറില്‍ അഡ്വ പി രാഹുല്‍ രാജ് വിഷയം അവതരിപ്പിച്ചു. കെ.ബി ജിഷ, ഷിയോണ പുരുഷോത്തമന്, കെ സനല്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ യൂത്ത് പ്രോഗ്രാം ഓഫിസര്‍ വിനോദന്‍ പൃത്തിയില്‍ സ്വാഗതവും യൂത്ത് കോഓഡിനേറ്റര്‍ നജ്മുസാഖിബ് നന്ദിയും പറഞ്ഞു.
date
- Log in to post comments