Post Category
ജി ഡി എ അഡ്വാൻസ്ഡ് ട്രെയിനിംഗ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു*
അസാപിൻ്റെ ലക്കിടി സെൻ്ററിന് കീഴിൽ നടത്തുന്ന ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ് (ജി ഡി എ) അഡ്വാൻസ്ഡ് ട്രെയിനിംഗ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്‌ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. തിയറി, പ്രായോഗിക പരിശീലനം, ഹാൻഡ് ഓൺ അനുഭവം എന്നിവ ഉൾക്കൊള്ളുന്ന ഈ കോഴ്സ് എൻ എസ് ഡി സി അല്ലെങ്കിൽ സെക്ടർ സ്കിൽ കൗൺസിൽ അല്ലെങ്കിൽ കേരള മാനദണ്ഡങ്ങൾ അനുസരിച്ചാണ് ഒരുക്കിയിരിക്കുന്നത്. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ആരോഗ്യമേഖലയിലെ പ്രമുഖ സ്ഥാപനങ്ങളിൽ ജോലി ലഭിക്കാനുള്ള അവസരമുണ്ട്. കൂടുതൽ വിവരങ്ങൾ ലഭിക്കാൻ 9495999667,9895967998 എന്ന നമ്പറിൽ ബന്ധപ്പെടുകയോ, കോഴ്സിൽ പങ്കെടുക്കാൻ https:// forms.gle/THbV5Su474KNITpCA എന്ന ലിങ്ക് വഴിയും അപേക്ഷിക്കാം.
date
- Log in to post comments