Skip to main content

ഓണക്കൂറിൽ സി.ബി രാജീവ് വിജയിച്ചു

തിരഞ്ഞെടുപ്പ് ദിവസം സ്ഥാനാർത്ഥി മരണപ്പെട്ടതിനെ തുടർന്ന് തിരഞ്ഞെടുപ്പ് മാറ്റിവെച്ച പാമ്പാക്കുട ഗ്രാമപഞ്ചായത്തിലെ ഓണക്കൂർ വാർഡിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി സി.ബി രാജീവ് വിജയിച്ചു. 

558 വോട്ടുകളാണ് രാജീവിന് ലഭിച്ചത്. യു.ഡി.എഫ് സ്ഥാനാർത്ഥി ജോസ് ടി.പി തെളിയാമ്മേലിന് 337 വോട്ടുകളും എൻ.ഡി.എ സ്ഥാനാർത്ഥി ശ്രീകാന്തിന് 34 വോട്ടുകളും സ്വതത്ര സ്ഥാനാർത്ഥി പൗലോസിന് (മൈനോച്ചൻ ) 35 വോട്ടുകളും ലഭിച്ചു.

ജില്ലയിൽ തിരഞ്ഞെടുപ്പ് മാറ്റി വെച്ച ഏക ഗ്രാമ പഞ്ചായത്ത് വാർഡായിരുന്നു ഓണക്കൂർ. തിരഞ്ഞെടുപ്പ് ദിവസമായ ഡിസംബർ ഒമ്പതിന് പുലർച്ചെയായിരുന്നു യു.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന സി.എസ് ബാബു മരണപ്പെട്ടത്.

date