Skip to main content

അറിയിപ്പുകൾ

ജലവിതരണം മുടങ്ങും

മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ് നവീകരണവുമായി ബന്ധപ്പെട്ട് പൈപ്പ്‌ലൈന്‍ മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ ജനുവരി 16 വരെ സിവില്‍ സ്റ്റേഷന്‍, എരഞ്ഞിപ്പാലം, നടക്കാവ്, പുതിയങ്ങാടി, ബിലാത്തിക്കുളം, തോപ്പയില്‍, വെള്ളയില്‍, തിരുത്തിയാട്, മാവൂര്‍ റോഡ്, ഭട്ട് റോഡ്, ഗാന്ധിറോഡ്, ജവഹര്‍ നഗര്‍ എന്നിവിടങ്ങളില്‍ ജല വിതരണം ഭാഗികമായോ പൂര്‍ണമായോ മുടങ്ങുമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

ഗതാഗതം നിരോധിച്ചു

ജില്ലയിലെ നാലാം വളവ്-മുപ്പതേക്ര-അടിവാരം റോഡില്‍ പ്രവൃത്തി നടക്കുന്നതിനാല്‍ ജനുവരി 15 മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെ ഗതാഗതം പൂര്‍ണമായി നിരോധിച്ചു. നാലാം വളവില്‍നിന്ന് അടിവാരം ഭാഗത്തേക്കും തിരിച്ചും പോകേണ്ട വാഹനങ്ങള്‍ എന്‍ എച്ച് വഴി പോകണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

ഹരിത കര്‍മസേനയില്‍ നിയമനം

പെരുമണ്ണ ഗ്രാമപഞ്ചായത്തില്‍ ഹരിത കര്‍മസേനയില്‍ ഡ്രൈവര്‍ കം ഹെല്‍പ്പര്‍, സേന അംഗം എന്നിവരെ നിയമിക്കുന്നതിനുള്ള അഭിമുഖം ജനുവരി 22ന് രാവിലെ 10.30ന് പഞ്ചായത്ത് ഓഫീസില്‍ നടക്കും. ഡ്രൈവര്‍ നിയമനത്തിന് നാലുചക്ര വാഹന ലൈസന്‍സ് ഉണ്ടാവുകയും എഴുത്തും വായനയും അറിഞ്ഞിരിക്കുകയും വേണം. സേന അംഗം നിയമനത്തില്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് മുന്‍ഗണന. അപേക്ഷ, ബയോഡേറ്റ, അംഗീകൃത തിരിച്ചറിയല്‍ രേഖ, സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകള്‍, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ്, അസ്സല്‍ രേഖകള്‍ സഹിതം എത്തണം. ഗ്രാമപഞ്ചായത്ത് പരിധിയില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന നല്‍കും. ഫോണ്‍: 0495 2431880.

ന്യൂനപക്ഷ കമീഷന്‍ സിറ്റിങ്

സംസ്ഥാന ന്യൂനപക്ഷ കമീഷന്‍ ജില്ലാതല സിറ്റിങ് ജനുവരി 17ന് ഉച്ചക്ക് 2.30 മുതല്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. കമീഷന്‍ ചെയര്‍മാന്‍ അഡ്വ. എ എ റഷീദ് ഹരജികള്‍ പരിഗണിക്കും. പുതിയ പരാതികളും സ്വീകരിക്കും. കമീഷന് നേരിട്ടോ തപാലിലോ kscminorities@gmail.com എന്ന ഇ-മെയിലിലോ 9746515133 നമ്പറില്‍ വാട്ട്‌സ് ആപ്പിലോ പരാതി നല്‍കാം.

ലോകായുക്ത സിറ്റിങ്

കേരള ലോകായുക്ത ജനുവരി 22ന് രാവിലെ 10.30 മുതല്‍ കോഴിക്കോട് പി.ഡബ്ല്യൂ.ഡി റസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ ക്യാമ്പ് സിറ്റിങ് നടത്തും. ഉപലോകായുക്ത ജസ്റ്റിസ് വി ഷെര്‍സിയുടെ നേതൃത്വത്തിലുള്ള ഡിവിഷന്‍ ബെഞ്ചാണ് സിറ്റിങ് നടത്തുക. നിശ്ചിത ഫോമിലുള്ള പുതിയ പരാതികള്‍ സ്വീകരിക്കും. ഫോണ്‍: 0471-2300362

ടെണ്ടര്‍ ക്ഷണിച്ചു

കോഴിക്കോട് ഗവ. ജനറല്‍ ആശുപത്രിയില്‍ ഫെബ്രുവരി ഒന്ന് മുതല്‍ ഒരു വര്‍ഷത്തേക്ക് കെ.എ.എസ്.പി, ജെ.എസ്.എസ്.കെ, ജെ.എസ്.വൈ, മെഡിസെപ് എന്നീ സ്‌കീമുകളില്‍ ഉള്‍പ്പെട്ട രോഗികള്‍ക്ക് ലാബ് ടെസ്റ്റുകള്‍ എടുക്കാന്‍ ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 23 രാവിലെ 11 മണി. 

ഡാറ്റ എന്‍ട്രി ഓപറേറ്റര്‍ നിയമനം

കോഴിക്കോട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോസയന്‍സസ് (ഇംഹാന്‍സ്) ടെലിമനസ് പ്രോജക്ടിലേക്ക് ഒരു വര്‍ഷത്തേക്ക് ഡാറ്റ എന്‍ട്രി ഓപറേറ്ററെ നിയമിക്കുന്നതിന് ജനുവരി 20ന് രാവിലെ 10ന് അഭിമുഖം നടത്തും. യോഗ്യത: ഡിഗ്രി, പി.ജി.ഡി.സി.എ അല്ലെങ്കില്‍ തത്തുല്യം. വിശദ വിവരങ്ങള്‍ www.imhans.ac.in വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍: 0495 2359352.

റാങ്ക് പട്ടിക റദ്ദാക്കി

ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ക്ലര്‍ക്ക് ടൈപ്പിസ്റ്റ്/ടൈപ്പിസ്റ്റ് ക്ലര്‍ക്ക് (കാറ്റഗറി നമ്പര്‍: 103/2019) തസ്തികയുടെ റാങ്ക് പട്ടിക കാലാവധി പൂര്‍ത്തിയായതിനാല്‍ റദ്ദാക്കിയതായി പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

ഔട്ട്‌റീച്ച് പ്രോഗ്രാം

ഭാരതീയ സേനയിലെ മെക്കനൈസ് ഇന്‍ഫന്‍ട്രി റെജിമെന്റില്‍ സേവനം ചെയ്ത വിമുക്ത ഭടന്മാര്‍, സൈനികരുടെ വീര്‍നാരികള്‍, വിമുക്തഭട ആശ്രിതര്‍ എന്നിവരുടെ പെന്‍ഷനും മറ്റ് സൈനിക സേവന സംബന്ധമായ വിഷയങ്ങളിലെ പ്രശ്‌ന പരിഹാരത്തിനുമുള്ള 'നിരന്തര്‍ മിലാപ്' പരിപാടിയുടെ ഭാഗമായി ലഫ്റ്റനന്റ് ജനറല്‍ പി.എസ് ശെഖാവത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഔട്ട്‌റീച്ച് പ്രോഗ്രാം ജനുവരി 16ന് രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് വരെ കോഴിക്കോട് ജില്ലാ സൈനിക ക്ഷേമ ഓഫീസ് ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0495 2771881

ഗതാഗത നിയന്ത്രണം

താമരശ്ശേരി-വരട്ടിയാക്കല്‍ റോഡിലെ മുഹമ്മദ് അബ്ദുറഹിമാന്‍ പാലത്തിന്റെ പ്രവൃത്തി നടക്കുന്നതിനാല്‍ ജനുവരി 15 മുതല്‍ ബസുകള്‍ ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങള്‍, ഭാരം കയറ്റിയ വാഹനങ്ങള്‍ എന്നിവ വരട്ടിയാക്കല്‍ വഴി പോകണമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം

കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ ജനുവരി 17ന് രാവിലെ 10.30  മുതല്‍ ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ ഒഴിവുള്ള സൈറ്റ് എഞ്ചിനീയര്‍, എച്ച്.ആര്‍, ഡ്രാഫ്റ്റ്മാന്‍, മാര്‍ക്കറ്റിങ് മാനേജര്‍, സ്ട്രക്ചറല്‍ എഞ്ചിനീയര്‍, പ്രോജക്ട് കോഓഡിനേറ്റര്‍, സെയില്‍സ്, കാഷ്യര്‍, റൈഡ് ഓപറേറ്റര്‍, ഹെല്‍പ്പര്‍, ബ്രാഞ്ച് മാനേജര്‍, ബിസിനസ് ഡെവലപ്മെന്റ് മാനേജര്‍, സെയില്‍സ്
ഡെവലപ്മന്റ് മാനേജര്‍, ഫിനാന്‍സ് കണ്‍സല്‍ട്ടന്റ്, പ്രിന്‍സിപ്പല്‍, നഴ്സിങ് ട്യൂട്ടര്‍ എന്നീ തസ്തികകളിലേക്ക് അഭിമുഖം നടത്തും.

നിശ്ചിത യോഗ്യതയുള്ളവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 300 രൂപയും പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം രജിസ്റ്റര്‍ ചെയ്ത് അഭിമുഖത്തില്‍ പങ്കെടുക്കാം. നിലവില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് രജിസ്ട്രേഷന്‍ സ്ലിപ്പ് കൊണ്ടുവന്ന് പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് രമഹശരൗലോുഹീ്യമയശഹശ്യേരലിൃേല എന്ന ഫേസ്ബുക്ക് പേജ് സന്ദര്‍ശിക്കാം. ഫോണ്‍: 0495 2370176, 2370178. 

ക്വട്ടേഷന്‍ ക്ഷണിച്ചു

ചേളന്നൂര്‍ എക്‌സൈസ് റേഞ്ച് ഓഫീസിലെ ഔദ്യോഗിക വാഹനമായ സ്വിഫ്റ്റ് ഡിസയര്‍ കാര്‍ വാങ്ങുന്നതിനും ഓഫീസിലേക്ക് പ്രതിമാസ വാടക നിരക്കില്‍ തിരികെ നല്‍കുന്നതിനും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ജനുവരി 19ന് വൈകീട്ട് നാലിന് മുമ്പ് കോഴിക്കോട് ഡെപ്യൂട്ടി എക്‌സൈസ് കമീഷണര്‍ക്ക് സമര്‍പ്പിക്കണം. ഫോണ്‍: 04952372927.

date