സ്വർണക്കപ്പ് ഘോഷയാത്രക്ക് കലാ നഗരിയിൽ ആവേശ സ്വീകരണം
സംസ്ഥാന സ്കൂൾ കലോത്സവ വിജയികൾക്ക് സമ്മാനിക്കുന്ന സ്വർണകപ്പ് തൃശൂർ ജില്ലയിലെ വിവിധ സ്കൂളിൽ നിന്നും സ്വീകരണങ്ങൾ ഏറ്റുവാങ്ങി കലാ നഗരിയിലെത്തി. ജില്ലയിലെ 14 സ്വീകരണ കേന്ദ്രങ്ങൾ പിന്നിട്ട് തൃശൂർ സി എം എസ് സ്കൂളിൽ സ്വർണകപ്പ് ഘോഷയാത്ര സമാപിച്ചു.
ജനുവരി 12,13 തീയതികളിലായി സംഘടിപ്പിച്ച സ്വർണക്കപ്പ് ഘോഷയാത്ര രണ്ടാം ദിനം വടക്കാഞ്ചേരി ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും പര്യടനം ആരംഭിച്ചു. ഒല്ലൂർ സെൻ്റ് മേരിസ് സി ജി എച്ച് എസ് സ്കൂളിലെ ഘോഷയാത്ര സ്വീകരണം റവന്യൂ, ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു. പുതുക്കാട് സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂൾ, ഇരിങ്ങാലക്കുട എൽ എഫ് സി എച്ച് എസ് തുടങ്ങിയ സ്കൂളുകളിൽ സ്വർണ്ണ കപ്പിന് സ്വീകരണം ഒരുക്കിയിരുന്നു. വടക്കാഞ്ചേരിയിൽ സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎയും, പുതുക്കാട് കെ കെ രാമചന്ദ്രൻ എംഎൽഎയും സ്വർണ്ണക്കപ്പ് സ്വീകരണത്തിന് നേതൃത്വം നൽകി.
- Log in to post comments