കലോത്സവത്തിനായി രജിസ്ട്രേഷൻ ഓഫീസ് തയ്യാർ
സംസ്ഥാന സ്കൂൾ കലോത്സവതൊടനുബന്ധിച്ച് ഗവ. മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂളിൽ ഒരുക്കിയ രജിസ്ട്രേഷൻ ഓഫീസിന്റെ ഉദ്ഘാടനം കോഴിക്കോട് ജില്ലക്ക് രജിസ്ട്രേഷൻ മെറ്റീരിയലുകൾ കൈമാറി കൊണ്ട് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. രജിസ്ട്രേഷൻ കമ്മിറ്റി തയ്യാറാക്കിയ ബ്രോഷറും മന്ത്രി പ്രകാശിപ്പിച്ചു. കലോത്സവത്തിൽ പങ്കെടുക്കുന്ന പതിനയ്യായിരത്തോളം വരുന്ന വിദ്യാർത്ഥികൾക്ക് രജിസ്ട്രേഷൻ സൗകര്യം ഒരുക്കുന്നതിന് 14 ജില്ലകൾക്കുമായി ഏഴ് മുറികളിലായി കൗണ്ടറുകൾ സജ്ജീകരിച്ചിട്ടുണ്ട്.സി. സി മുകുന്ദൻ എം എൽ എ, കോർപ്പറേഷൻ കൗൺസിലർമാർ, പൊതു വിദ്യാഭ്യാസ ഡയറക്ടർ എൻ എസ് കെ ഉമേഷ്, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ പി. എം ബാലകൃഷ്ണൻ, രജിസ്ട്രേഷൻ കമ്മിറ്റി കൺവീനർ അജിത്ത് പോൾ ആന്റോ, രജിസ്ട്രേഷൻ കമ്മിറ്റി വൈസ് ചെയർമാൻ വർഗീസ്, കമ്മിറ്റി അംഗങ്ങൾ, സബ് കമ്മിറ്റി കൺവീനർമാർ, അദ്ധ്യാപകർ, രാഷ്ട്രീയ പാർട്ടി പ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments