സംസ്ഥാന സ്കൂൾ കലോത്സവം: മീഡിയ സെന്റർ തുറന്നു
സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി ഒരുക്കിയ മീഡിയ സെന്ററിന്റെ ഉദ്ഘാടനം പൊതു വിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. റവന്യു, ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ അധ്യക്ഷത വഹിച്ചു. ഫുട്ബോൾ ഇതിഹാസം ഐ.എം വിജയൻ മുഖ്യാതിഥിയായി.
ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ മീഡിയ കിറ്റിന്റെ
വിതരണോദ്ഘാടനവും മന്ത്രിമാർ നിർവഹിച്ചു. തൃശൂർ പ്രസ് ക്ലബ് പ്രസിഡന്റ് എം. ബി ബാബു, സെക്രട്ടറി രഞ്ജിത്ത് ബാലൻ എന്നിവർ മീഡിയ കിറ്റ് ഏറ്റുവാങ്ങി.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റും മീഡിയ കമ്മിറ്റി ചെയർമാനുമായ ടി കെ സുധീഷ്,
ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ, പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ.എസ്.കെ. ഉമേഷ്, ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ പി എം ബാലകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാന്മാരായ പി.ഐ. സജിത, ഷീല ജോർജ്, ജില്ലാ പഞ്ചായത്ത് അംഗം ബുഷറ ടിച്ചർ, പ്രസ്ക്ലബ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments