Skip to main content

അഡ്മിഷന്‍ സെമിനാര്‍ 20 ന്

 

 

 ചിറ്റൂര്‍ എംപ്ലോയ്മെന്റ് എക്‌സ്ചേഞ്ചിനോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന  കരിയര്‍ ഡെവലപ്മെന്റ് സെന്ററിന്റെ  ആഭിമുഖ്യത്തില്‍ പ്രവേശന പരീക്ഷയ്ക്കായി (കീം) അഡ്മിഷന്‍ സെമിനാര്‍ ജനുവരി 20 ന് നടക്കും . എന്‍ജിനീയറിങ്, ഫാര്‍മസി, മെഡിക്കല്‍ അനുബന്ധ കോഴ്‌സുകള്‍, ആര്‍ക്കിടെക്ചര്‍ എന്നിവയുടെ പ്രവേശന പരീക്ഷയായ കീം (KEAM) നെ ക്കുറിച്ചുള്ള വിശദവിവരങ്ങളും, ദേശീയ പ്രാധാന്യമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം നേടുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളുമാണ് സെമിനാറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ചിറ്റൂര്‍ സി.ഡി.സിയിലാണ് സെമിനാര്‍ നടക്കുക. പങ്കെടുക്കാന്‍ താല്പര്യമുള്ള വിദ്യാര്‍ഥികള്‍  ജനുവരി 17 വൈകീട്ട് അഞ്ചിന് മുമ്പായി ചിറ്റൂര്‍ സി.ഡി.സിയില്‍ നേരിട്ടോ ഫോണ്‍ മുഖേനയോ പേര് രജിസ്റ്റര്‍ ചെയ്യണം. സി.ഡി.സിയില്‍ നേരത്തെ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്ക് സെമിനാറില്‍ പങ്കെടുക്കുന്നതിന് രജിസ്‌ട്രേഷന്‍ സ്ലിപ്പ് നിര്‍ബന്ധമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04923-223297, 04923-224297.

date