വായനോത്സവം: ബാഡ്ജുകള്‍ ഒരുക്കി വിദ്യാര്‍ഥികള്‍
ജില്ലാതല യു.പി. വായനോത്സവത്തിന്റെ ഭാഗമായി വെള്ളിനേഴി ഗവ. എല്‍.പി. സ്‌കൂളിലെ കുട്ടികള്‍ ബാഡ്ജുകള്‍ നിര്‍മ്മിച്ചു. അമ്പതോളം എല്‍.പി സ്‌കൂളിലെ കുട്ടികളും ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലെ കുട്ടികളും ചേര്‍ന്നാണ് ബാഡ്ജുകള്‍ തയ്യാറാക്കിയത്. ചിത്രകാരിയും അധ്യാപികയുമായ ശ്രീജ പള്ളത്തിന്റെ നിര്‍ദ്ദേശത്തിലാണ് ബാഡ്ജുകള്‍ നിര്‍മ്മിച്ചത്.
പ്രകൃതി, പക്ഷികള്‍, കഥകളി തുടങ്ങിയ വൈവിധ്യമാര്‍ന്ന വിഷയങ്ങളെ ആസ്പദമാക്കി നൂറ്റമ്പതോളം ബാഡ്ജുകളിലാണ് കുട്ടികള്‍ ചിത്രങ്ങള്‍ വരച്ചത്. ജനുവരി 17, 18 തീയതികളില്‍ വെള്ളിനേഴിയില്‍ നടക്കുന്ന വായനോത്സവത്തില്‍ പങ്കെടുക്കുന്ന എഴുപത് കുട്ടികള്‍ക്കും അതിഥികള്‍ക്കും സംഘാടകര്‍ക്കുമായാണ് ഈ ബാഡ്ജുകള്‍ തയ്യാറാക്കിയത്.
കുട്ടികള്‍ വരച്ച ചിത്രങ്ങള്‍ സ്‌കാന്‍ ചെയ്ത് വായനോത്സവ വേദിയില്‍ പ്രദര്‍ശിപ്പിക്കുമെന്ന് സംഘാടക സമിതി അറിയിച്ചു. വി. രാമന്‍കുട്ടി, എം.വി. രാജന്‍, പി.എം. നാരായണന്‍, പി.എസ്. കൃഷ്ണന്‍ എന്നിവരും സ്‌കൂളിലെ അധ്യാപികമാരും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
- Log in to post comments