Skip to main content

സര്‍വെയര്‍ നിയമനം

കാര്‍ഷിക വികസന കര്‍ഷക്ഷേമ വകുപ്പിന് കീഴില്‍ കാസര്‍കോട് ജില്ലയിലെ നീലേശ്വരം, കാസര്‍കോട് മുനിസിപ്പാലിറ്റി, ഉദുമ, പുല്ലൂര്‍ പെരിയ, മടിക്കൈ, കിനാനൂര്‍-കരിന്തളം, മൊഗ്രാല്‍ പുത്തൂര്‍,മധൂര്‍,  ചെങ്കള, ചെമ്മനാട്, കുമ്പള, വോര്‍ക്കാടി, മഞ്ചേശ്വരം, മീഞ്ച, മംഗല്‍പ്പാടി ഗ്രാമ പഞ്ചായത്തുകളില്‍ റാബി സീസണിലെ ഡിജിറ്റല്‍ ക്രോപ്പ് സര്‍വ്വെ നടത്തുന്നതിന് പഞ്ചായത്തിനകത്തോ സമീപത്തോ താമസമുള്ള അഭ്യസ്ഥവിദ്യരായ യുവതീ യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ മേല്‍ പഞ്ചായത്തിലെ കൃഷി ഭവനുമായി ബന്ധപ്പെടണം. യോഗ്യത - എസ്.എസ്.എല്‍.സി, മൊബൈല്‍ പരിജ്ഞാനം  അഭികാമ്യം. വേതനം - സര്‍വ്വേ ചെയ്യുന്ന പ്ലോട്ടിന് 20 രൂപ നിരക്കില്‍. ഫോണ്‍ - 04994 255346.

date