നവകേരളം സിറ്റിസണ്‍ റെസ്‌പോണ്‍സ് പ്രോഗ്രാം; കര്‍മ്മ സേനാംഗങ്ങള്‍ക്കുള്ള ദ്വിദിന പരിശീലന പരിപാടി ആരംഭിച്ചു
നവകേരളം സിറ്റിസണ്‍ റെസ്‌പോണ്‍സ് പ്രോഗ്രാം വികസന ക്ഷേമ പഠന പരിപാടിയുടെ ഭാഗമായി, കോങ്ങാട് മണ്ഡലത്തിലെ കര്‍മ്മ സേനാംഗങ്ങള്‍ക്കുള്ള ദ്വിദിന പരിശീലന പരിപാടിക്ക് പറളി ഗ്രാമപഞ്ചായത്ത് കല്യാണമണ്ഡപത്തില്‍ തുടക്കമായി. മങ്കര, പറളി എന്നീ ഗ്രാമ പഞ്ചായത്തുകളിലെ കര്‍മ്മ സേനാംഗങ്ങള്‍ക്കാണ് ആദ്യ ദിനം പരിശീലനം നല്‍കിയത്.
ജനങ്ങളില്‍ നിന്ന് വികസന നിര്‍ദ്ദേശങ്ങളും, ക്ഷേമ പദ്ധതികള്‍ സംബന്ധിച്ച അഭിപ്രായങ്ങളും ആശയങ്ങളും ലഭ്യമാക്കുന്നതിനും, പ്രാദേശികമായി വികസന ആവശ്യങ്ങള്‍ മനസ്സിലാക്കി ആസൂത്രണം നടത്തുന്നതിനുമായി അഭിപ്രായങ്ങള്‍ സമാഹരിക്കുകയാണ് നവകേരളം സിറ്റിസണ്‍ റെസ്‌പോണ്‍സ് പരിപാടിയുടെ ലക്ഷ്യം. ഇതിന്റെ തുടര്‍ച്ചയായി ജനുവരി 31 വരെ കര്‍മ്മ സേനാംഗങ്ങളുടെ നേതൃത്വത്തില്‍ ഗൃഹ സന്ദര്‍ശനവും നടക്കും. പരിപാടിയില്‍ മണ്ഡലതല ചാര്‍ജ്ജ് ഓഫീസര്‍ സുരേഷ് ആമുഖ പ്രസംഗം അവതരിപ്പിച്ചു. റിസോഴ്സ് പേഴ്സണ്‍മാരായ മോഹന്‍ദാസ്, കുഞ്ഞുമുഹമ്മദ്, രാംകുമാര്‍, തീമാറ്റിക് എക്സ്‌പേര്‍ട്ട്മാരായ നൂര്‍ജഹാന്‍, ദൃശ്യ എന്നിവര്‍ വിശദീകരണം നല്‍കി.
- Log in to post comments