Skip to main content

നവകേരളം സിറ്റിസൺസ് റെസ്പോൺസ് പ്രോഗ്രാം പരിശീലനം സംഘടിപ്പിച്ചു

 

നവകേരളം സിറ്റിസൺസ് റെസ്പോൺസ് പ്രോഗ്രാം വികസനക്ഷേമ പഠന പരിപാടിയുമായി ബന്ധപ്പെട്ട്  ഉദുമ നിയോജക മണ്ഡലത്തിനു കീഴിലെ കുറ്റിക്കോൽ, ബേഡഡുക്ക പഞ്ചായത്തിലെ കർമസേന വളണ്ടിയർമാർക്കുള്ള പരിശീലനപരിപാടി കുറ്റിക്കോൽ ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്നു. കുറ്റിക്കോൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ശോഭനകുമാരി പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ ടി കെ മനോജ്‌ അധ്യക്ഷത വഹിച്ചു. സിറ്റിസൺ റെസ്പോൺസ് പ്രോഗ്രാം വികസനക്ഷേമ പഠനപരിപാടി ഉദുമ നിയോജക മണ്ഡലം ചുമതലയുള്ള സഹകരണ വകുപ്പ് അസിസ്റ്റന്റ് രജിസ്ട്രാർ ഓഫീസ് പ്ലാനിങ് ഓഫീസർ കെ വി മനോജ്‌ കുമാർ ആമുഖഭാഷണം നടത്തി.  

 

 

നവകേരളം റിസോഴ്സ് പേഴ്സൺ പി കെ ലോഹിതാക്ഷൻ, പഞ്ചായത്ത്‌ തല നിർവഹണ സമിതി അംഗം കെ ടി സുകുമാരൻ എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു. കില തിമാറ്റിക് എക്സ്പേർട്ട് എസ് ബി ശ്രുതി മൊബൈൽ അപ്ലിക്കേഷൻ പരിചയപ്പെടുത്തി. കുറ്റിക്കോൽ ഗ്രാമ പഞ്ചായത്ത് അംഗം കെ സി ബാലകൃഷ്ണൻ സംസാരിച്ചു. പഞ്ചായത്ത് തല നിർവഹണ സമിതി അംഗം കെ ടി സുകുമാരൻ സ്വാഗതം പറഞ്ഞു.

date