Skip to main content

തദ്ദേശ ദിനാഘോഷം 2026: പൊതുജനങ്ങൾക്ക് ലോഗോ തയ്യാറാക്കാം.

2026 ഫെബ്രുവരി 18, 19 തീയതികളിൽ കണ്ണൂർ ജില്ലയിലെ ആന്തൂർ നഗരസഭയിൽ നടത്തുന്ന 'തദ്ദേശ ദിനാഘോഷം 2026'-ന്റെ പ്രചാരണ പ്രവർത്തനങ്ങൾക്കായി ഔദ്യോഗിക ലോഗോ തയ്യാറാക്കി നൽകാം. തയ്യാറാക്കിയ ലോഗോ A4 വലിപ്പത്തിലുള്ള പേപ്പറിൽ കളർ പ്രിന്റ് ചെയ്ത ശേഷം സീൽ ചെയ്ത കവറിൽ സമർപ്പിക്കണം.
എൻട്രികൾ 2026 ജനുവരി 20-ാം തീയതി വൈകുന്നേരം 4 മണിക്ക് മുൻപായി തിരുവനന്തപുരത്തുള്ള തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറേറ്റിൽ നേരിട്ടോ തപാൽ മുഖേനയോ ലഭിച്ചിരിക്കണം. കവറിന് പുറത്ത് "തദ്ദേശ ദിനാഘോഷം 2026 - ലോഗോ" എന്ന് വ്യക്തമായി രേഖപ്പെടുത്തണം. മികച്ച എൻട്രിയ്ക്ക് ആകർഷകമായ സമ്മാനവും ക്യാഷ് അവാർഡും നൽകുന്നതാണെന്ന് പ്രിൻസിപ്പൽ ഡയറക്ടർ അറിയിച്ചു..
എൻട്രികൾ അയക്കേണ്ട വിലാസം. പ്രിൻസിപ്പൽ ഡയറക്ടർ, സ്വരാജ് ഭവൻ, പ്രിൻസിപ്പൽ ഡയറക്ടറേറ്റ്, നന്ദൻകോട്, തിരുവനന്തപുരം- 695003

date