Skip to main content

ദേശീയ യുവജന ദിനാഘോഷം

 

ദേശീയ യുവജന ദിനത്തിനോടനുബന്ധിച്ച് സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് ജില്ലാ യുവജന കേന്ദ്രം പിലാത്തറ കോ-ഓപ്പറേറ്റീവ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ യുവജന ദിനാഘോഷം സംഘടിപ്പിച്ചു. ചെറുതാഴം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സനൂപ് മോഹന്‍ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. കെ.എം പ്രസീദ് അധ്യക്ഷനായി. പരിപാടിയില്‍ നൂറിലധികം കുട്ടികള്‍ പങ്കെടുത്തു.

ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ കെ പ്രസീത, കോളേജ് സെക്രട്ടറി എം സജേഷ്, കോളേജ് യൂണിയന്‍ ചെയര്‍മാന്‍ പി അഞ്ജലി, അവളിടം യുവതി ക്ലബ് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ പി.പി അനിഷ, യൂത്ത് കോ ഓര്‍ഡിനേറ്റര്‍ പ്രണവ് ബാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു. 

date