Skip to main content

ന്യൂനപക്ഷ വിഭാഗക്കാർക്ക് സ്വയംതൊഴിൽ പദ്ധതി

ന്യൂനപക്ഷ വിഭാഗത്തിലെ വിധവകൾവിവാഹമോചിതർഭർത്താവ് ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾ എന്നിവർക്കായി സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ്സംസ്ഥാന ന്യൂനപക്ഷവികസന ധനകാര്യ കോർപ്പറേഷൻ മുഖേന സ്വയംതൊഴിൽ പദ്ധതി നടപ്പിലാക്കുന്നു. 20 വയസ്സിനും 60 വയസ്സിനും ഇടയിലുള്ളവർക്ക് അപേക്ഷിക്കാം. പദ്ധതിയുടെ ഭാഗമായിപരമാവധി 5 ലക്ഷം രൂപ വരെ വായ്പ അനുവദിക്കും. വായ്പാ തുകയുടെ 20 ശതമാനം സബ്‌സിഡിയായി ലഭിക്കും.

        കുടുംബ വാർഷിക വരുമാനപരിധി 2.5 ലക്ഷം രൂപ വരെ കവിയരുത്. മാനസിക ശാരീരിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾ ഉള്ളവർ, 18 വയസ്സിന് താഴെ പ്രായം വരുന്ന കുട്ടികളുള്ളവർബിപിഎൽ കുടുംബങ്ങൾ എന്നിവർക്ക് മുൻഗണന ലഭിക്കും. ബിപിഎൽ വിഭാഗത്തിന്റെ അഭാവത്തിൽ കുടുംബ വാർഷിക വരുമാനപരിധി 2.5 ലക്ഷം വരെയുള്ള എപിഎൽ വിഭാഗത്തെയും പരിഗണിക്കും. സബ്‌സിഡി കിഴിച്ചുള്ള വായ്പാ തുകയ്ക്ക് 6 ശതമാനം പലിശ നിരക്ക് മാത്രമാണ് ഈടാക്കുന്നത്.

അപേക്ഷകൾ www.ksmdfc.org ൽ online ആയി സമർപ്പിക്കാം. കൂടാതെ വെബ്‌സൈറ്റിൽ നിന്നും അപേക്ഷാ ഫാറം ഡൗൺലോഡ് ചെയ്ത്,പൂർണ്ണമായി പൂരിപ്പിച്ച് നേരിട്ടും തപാൽ മുഖേനയും കോർപ്പറേഷന്റെ ഹെഡ് ഓഫീസ്/റീജിയണൽ ഓഫീസുകളിൽ സമർപ്പിക്കാം.

ഹെഡ് ഓഫീസ്-വിലാസം

അപേക്ഷാ വിലാസം : കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ ലിമിറ്റഡ് ഹെഡ് ഓഫീസ്, KURDFC ബിൽഡിംഗ്വെസ്റ്റ് ഹിൽ (PO), ചക്കോരത്ത്കുളംകോഴിക്കോട് 673005 ഫോൺ: 0495-2368366

റീജിയണൽ ഓഫീസുകൾ

കാസർഗോഡ്കണ്ണൂർ

അപേക്ഷാ വിലാസം: കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ ലിമിറ്റഡ്റീജിയണൽ ഓഫീസ്ബസ് സ്റ്റാൻഡ് ബിൽഡിംഗ്ചെങ്കള (PO) ചേർക്കളകാസർഗോഡ്- 671541, ഫോൺ : 04994-283061

കോഴിക്കോട്വയനാട്

അപേക്ഷാ വിലാസം: കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ ലിമിറ്റഡ്ഹെഡ്ഓഫീസ്, KURDFC ബിൽഡിംഗ്വെസ്റ്റ്ഹിൽ (PO), ചേക്കോരത്തുകുളംകോഴിക്കോട്- 673005, ഫോൺ : 0495-2368366

മലപ്പുറംപാലക്കാട്

അപേക്ഷാ വിലാസം : കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ ലിമിറ്റഡ് റീജിയണൽ ഓഫീസ്സുന്നിമഹൽ ബിൽഡിംഗ്ജൂബിലിമിനി ബൈപാസ്‌ റോഡ്പെരിന്തൽമണ്ണമലപ്പുറം - 679322, ഫോൺ : 04933-297017

എറണാകുളംഇടുക്കികോട്ടയം

അപേക്ഷാ വിലാസം: കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ ലിമിറ്റഡ് റീജിയണൽ ഓഫീസ്പി.ഡി.ഡി. റസ്റ്റ്ഹൗസ് ബിൽഡിംഗ്‌ കോംപ്ലക്‌സ്ഒന്നാംനിലപത്തടിപ്പാലം,

കളമശ്ശേരിഎറണാകുളം - 682033,ഫോൺ : 0484-2532855.

 

തിരുവനന്തപുരംആലപ്പുഴകൊല്ലംപത്തനംതിട്ട

അപേക്ഷാ വിലാസം : കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ ലിമിറ്റഡ്

റീജിയണൽ ഓഫീസ്കെ.എസ്.ആർ.ടി.സി ബസ്‌ ടെർമിനൽ കോംപ്ലക്‌സ്, 8-ാം നിലതമ്പാനൂർതിരുവനന്തപുരം - 695001, ഫോൺ : 0471-2324232.

പി.എൻ.എക്സ്. 186/2026

date