Post Category
അപേക്ഷ ക്ഷണിച്ചു
അസാപ്പ് കമ്മ്യൂണിറ്റി സ്കില്‍ പാര്‍ക്കില്‍ മൈനോരിറ്റി വകുപ്പിന്റെ ഫണ്ടിംഗില്‍ മൈനോരിറ്റി വിഭാഗത്തിലുള്ള വിദ്യാര്‍ഥികള്‍ക്ക് ''സീറോ ടു ഹീറോ'' എന്ന പേരില്‍ നടത്തുന്ന സൗജന്യ ഡൈവ് മാസ്റ്റര്‍ പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ള 18 വയസിനുമേല്‍ പ്രായമുള്ള മൈനോരിറ്റി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ ജനുവരി 16ന് രാവിലെ 10 മണിക്ക് കഴക്കൂട്ടം അസാപ്പ് കമ്മ്യൂണിറ്റി സ്കില്‍ പാര്‍ക്കില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം.
അഭിമുഖത്തില്‍ ഹാജരാകുന്നവര്‍ എസ്എസ്എല്‍സി, പ്ലസ്ടു സര്‍ട്ടിഫിക്കറ്റുകള്‍, വരുമാന സര്‍ട്ടിഫിക്കറ്റ്, മൈനോരിറ്റി സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ് എന്നിവയുടെ അസലും പകര്‍പ്പും ഹാജരാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9495999697
date
- Log in to post comments