Skip to main content

മഹാത്മഗാന്ധി എന്‍.ആര്‍.ഇ.ജി.എസ് & പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീണ്‍) ഓംബുഡ്സ്മാന്‍ ചുമതലയേറ്റു

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി & പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീണ്‍) എന്നീ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ജില്ലാ പരാതി പരിഹാര സംവിധാനത്തിന്റെ ഓംബുഡ്‌സ്മാനായി ഡോ.പി.കെ സനില്‍കുമാര്‍ (റിട്ട. അഡീഷണല്‍ ഡവലപ്പ്മെന്റ് കമ്മീഷണര്‍, തദ്ദേശ സ്വയംഭരണവകുപ്പ്) ചുമതലയേറ്റു.

തദ്ദേശ സ്വയംഭരണവകുപ്പിന്റെ കീഴില്‍ ഇടുക്കി ജില്ലയില്‍ അസിസ്റ്റന്റ്റ് ഡവലപ്പ്മെന്റ് കമ്മീഷണര്‍(ജനറല്‍), പ്രോജക്ട് ഡയറക്ടര്‍ ദാരിദ്ര്യ ലഘുകരണവിഭാഗം എന്നീ നിലകളിലും കൂടാതെ, മഹാത്മാഗാന്ധി എന്‍.ആര്‍.ഇ.ജി.എസ് ജോയിന്റ്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ (പാലക്കാട്), ജോയിന്റ് ഡവലപ്പ്മെന്റ് കമ്മീഷണര്‍ പ്രിന്‍സിപ്പല്‍ ഡയറക്ടറേറ്റ്, ഡയറക്ടര്‍ ഡ്രിങ്കിങ് വാട്ടര്‍ ശുചിത്വ മിഷന്‍, ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ മഹിള കിസാന്‍ സശക്തകരന്‍ പരിയോജന(എം.കെ.എസ്.പി) & എംപവേര്‍ഡ് ഓഫീസര്‍ (പ്രധാനമന്ത്രി ഗ്രാമ സഡക്ക് യോജന) എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

തൊടുപുഴ വെങ്ങല്ലൂര്‍ സ്വദേശിയാണ്. ഓഫീസ് വിലാസം:-ഓംബുഡ്‌സ്മാന്റെ കാര്യാലയം, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി&പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീണ്‍) പദ്ധതി, പി.ഡബ്യൂ.ഡി കെട്ടിടം, താലൂക്ക് സപ്ലൈ ഓഫീസിനു സമീപം, പൈനാവ് പി.ഒ, ഇടുക്കി, പിന്‍കോഡ്: 685603, ഫോണ്‍- 04862291159, 9447523386.

 

ചിത്രം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി & പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീണ്‍) എന്നീ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ജില്ലാ പരാതി പരിഹാര സംവിധാനത്തിന്റെ ഓംബുഡ്‌സ്മാനായി ചുമതലയേറ്റ ഡോ.പി.കെ സനില്‍കുമാര്‍

date