Skip to main content

കണക്ട് ടു വര്‍ക്ക് പദ്ധതി: അപേക്ഷ ക്ഷണിച്ചു

മുഖ്യമന്ത്രിയുടെ കണക്ട് ടു വര്‍ക്ക് പദ്ധതി പ്രകാരം പ്രതിമാസം ആയിരം രൂപ സാമ്പത്തിക സഹായം നല്‍കുന്ന പദ്ധതിയിലേയ്ക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖാന്തിരം അപേക്ഷിക്കാം. 18നും മുപ്പതിനും ഇടയില്‍ പ്രായമുള്ള യുവതി യുവാക്കളില്‍ നൈപുണ്യ പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്കും മല്‍സര പരീക്ഷകള്‍ക്കായി തയ്യാറെടുക്കുന്നവര്‍ക്കുമാണ് സഹായം ലഭിക്കുക. അപേക്ഷകര്‍ സംസ്ഥാനത്ത് സ്ഥിര താമസക്കാരായിരിക്കണം. കുടുംബവാര്‍ഷിക വരുമാനം അഞ്ച് ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല. അപേക്ഷകള്‍ eemployment.kerala.gov.in എന്ന പോര്‍ട്ടല്‍ മുഖേന സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് :04862-222172.

date