Skip to main content

ഓക്സിജന്‍ പ്ലാന്റ് ഓപ്പറേറ്ററുടെ ഒഴിവ്

തൊടുപുഴ ജില്ലാ ആശുപത്രിയില്‍ ദിവസവേതന വ്യവസ്ഥയില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ ഓക്‌സിജന്‍ പ്ലാന്റ് ഓപ്പറേറ്ററുടെ ഒരു ഒഴിവിലേക്ക് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.യോഗ്യത: ഐറ്റിഐയും പിഎസ്എ ഓക്സിജന്‍ പ്ലാന്റുകളുടെ പ്രവര്‍ത്തനത്തിലും പരിപാലനത്തിലുമുള്ള പ്രവര്‍ത്തിപരിചയം. പ്രായപരിധി 40 വയസില്‍ താഴെ. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വിലാസം, യോഗ്യത, പ്രവര്‍ത്തി പരിചയം, എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും, പകര്‍പ്പും സഹിതം ജനുവരി 22 ന് ഉച്ചയ്ക്ക് 2.30 ന് തൊടുപുഴ ജില്ലാ ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ ഹാജരാകണം. വിശദ വിവരങ്ങള്‍ക്ക്: 04862 222630
 

date