Skip to main content

താൽപര്യപത്രം ക്ഷണിച്ചു

സാമൂഹ്യനീതി വകുപ്പിന് കീഴിൽ റെസ്‌പൈറ്റ്‌ ഹോം ആരംഭിക്കുന്നതിനായി പരമാവധി 30 പേരെ പാർപ്പിക്കുന്നതിന് സൗകര്യമുള്ളതും ചുറ്റുമതിലോടു കൂടിയതുമായ 3000 സ്ക്വയർ ഫീറ്റിൽ കുറയാതെയുള്ള കെട്ടിടം വാടകയ്ക്ക് ലഭ്യമാക്കാൻ താൽപര്യമുള്ള സംഘടനകൾ/വ്യക്തികളിൽ നിന്നും താൽപര്യപത്രം ക്ഷണിച്ചു. ഫെബ്രുവരി 10 വൈകിട്ട് 5 ന് മുൻപായി കെട്ടിടത്തിന്റെ വിശദാംശങ്ങൾ ഉൾപ്പെടുത്തിയ രേഖകൾ സഹിതം സാമൂഹ്യനീതി ഡയറക്ടർ, സാമൂഹ്യനീതി ഡയറക്ടറേറ്റ്, അഞ്ചാംനില, വികാസ് ഭവൻ, തിരുവനന്തപുരം വിലാസത്തിൽ താൽപര്യപത്രം ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾക്ക്sjd.kerala.gov.in, 0471-2306040.

പി.എൻ.എക്സ്. 405/2026

date