Skip to main content

മാധ്യമ ദിനാഘോഷം ജനുവരി 30ന്: ധനമന്ത്രി ഉദ്ഘാടനം ചെയ്യും

*'സംഘർഷ ഭൂമിയിൽ നിന്നുള്ള റിപ്പോർട്ടിംഗ്' - അഞ്ജന ശങ്കറിന്റെ പ്രഭാഷണം 

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിക്കുന്ന മാധ്യമ ദിനാഘോഷം ജനുവരി 30 രാവിലെ 10 ന് തിരുവനന്തപുരം മാസ്‌കോട്ട് ഹോട്ടലിൽ സംസ്ഥാന ധനമന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. 

'സംഘർഷഭൂമിയിൽ നിന്നുള്ള റിപ്പോർട്ടിങ്എന്ന വിഷയത്തിൽ അന്താരാഷ്ട്ര മാധ്യമപ്രവർത്തക അഞ്ജന ശങ്കർ സംസാരിക്കും. ഗാസഉക്രൈൻയമൻസിറിയഅഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിലെ സംഘർഷഭൂമിയിൽ നിന്നും റിപ്പോർട്ടിങ് നടത്തിയിട്ടുള്ള അഞ്ജന സംഘർഷാനന്തരമുള്ള മനുഷ്യാവകാശ പ്രശ്‌നങ്ങൾപലായനംകുടിയേറ്റം എന്നീ വിഷയങ്ങൾ കേന്ദ്രീകരിച്ചു മാധ്യമപ്രവർത്തനം നടത്തുന്ന മലയാളിയാണ്.

പരിപാടിയിൽ വി കെ പ്രശാന്ത് എംഎൽഎ അധ്യക്ഷത വഹിക്കും. തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി വി രാജേഷ്ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറിയും ഡയറക്ടറുമായ ടി വി സുഭാഷ്കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സെക്രട്ടറി ബി അഭിജിത്ജില്ലാ പ്രസിഡന്റ് ഷില്ലർ സ്റ്റീഫൻമാധ്യമ പ്രവർത്തകർമാധ്യമ വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുക്കും.

പി.എൻ.എക്സ്. 409/2026

date